തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ജില്ലാ കലക്ടര്‍ കന്തസ്വാമി, എസ്.ഐ കവിതയെ ആദരിച്ചു. കോവിഡ് ബാധിച്ച് മരിച്ച ആളുടെ ശവ ശരീരം എടുക്കാൻ മരിച്ച ആളുടെ ബന്ധുക്കൾ തൊടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ വനിതാ എസ്.ഐ കവിതാ സ്വന്തം കെയ്യാൽ ശവശരീരം മറവ് ചെയ്യാൻ വേണ്ട നടപടികൾ ചെയ്തതിനാൽ അവരെ സ്റ്റേജിൽ കയറ്റി കലക്ടർ താഴെ ഇറങ്ങി നിന്നാണ് ആദരവ് പ്രകടിപ്പിച്ചത്.
മറ്റ് ഉദ്യോഗസ്ഥര്‍ എസ്.ഐ കവിതയുടെ പ്രവൃത്തി മാതൃക ആക്കേണ്ടതാണെന്നും രാജ്യത്തിന് തന്നെ അഭിമാനമാണ് അവരെന്നും കലക്ടർ ചടങ്ങില്‍ പറഞ്ഞു.




















