ചാമ്പ്യൻസ് ലീഗിൽ വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു. സർവരുടെയും പ്രതീക്ഷകളും തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ലിസ്ബണിൽ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിന് മുന്നിൽ കാലിടറി. പെപ്പ് ഗ്വാർഡിയോളയുടെ ഇംഗ്ലീഷ് തന്ത്രങ്ങളൊന്നും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഫലം കണ്ടില്ല. നിർണായക മത്സരത്തിൽ സിറ്റിയെ 3-1 ന് തകർത്താണ് ലിസ്ബൻറെ വിജയം.
Also read: നഗരസഭാധ്യക്ഷയെ നിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം; നഗരത്തില്‍ പ്രതിഷേധ പ്രകടനം
വാശിയേറിയ പോരാട്ടത്തിൽ സിറ്റിയെ തീർത്തും നിഷ്പ്രഭമാക്കിയായിരുന്നു ഫ്രഞ്ച് ടീമിന്റെ കുതിപ്പ്. 24ാം മിനിറ്റിൽ മാക്സ്വെൽ കോരൻറ്, 79, 87 മിനിറ്റുകളിൽ പകരക്കാരനായി എത്തിയ മൂസാ ഡെംബലെ എന്നിവരാണ് സിറ്റിയുടെ യൂറോപ്പ്യൻ പ്രതീക്ഷ തല്ലിത്തകർത്തത്.
സിറ്റിയുടെ ഏക ഗോൾ നേടിയ കെവിൻ ഡിബ്രൂയിനാണ്(69). ബാഴ്സയെ 8-2ന് തോൽപിച്ച ബയേൺ മ്യൂണിക്കാണ് സെമിയിൽ ലിയോണിന്റെ എതിരാളികൾ. കഴിഞ്ഞ ദിവസം ബാഴ്‌സിലോണയെ 8-2
ബയേൺ മ്യൂണിക് തകർത്തിരുന്നു.












