തലൈവർ രജനിക്ക് വയസ്സ് 45

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 45 വയസ്സ് . പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറുടെ അപൂർവരാഗങ്ങളിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. ശിവാജി റാവു ഗയ്ക്ക് വാദ് എന്ന പേരിൽ മറാത്ത വംശജനായ രജനീകാന്ത് കർണ്ണാടകയിലാണ് ജനിച്ചത്. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായ രജനീകാന്ത് തന്റെ സിനിമയോടുള്ള ഭ്രമം മൂലം തൊഴിൽ ഉപേക്ഷിച്ച് അഭിനയ ജീവിതത്തിനായി ചെന്നൈയിൽ എത്തുകയായിരുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്നും പിന്നീട് തമിഴ് മക്കളുടെ കൺ കണ്ട ദൈവം എന്ന പദവിയിലേക്കുള്ള യാത്ര ചരിത്രത്തിന്റെ ഭാഗമാണ്.

കെ.ബാലചന്ദറാണ് ശിവാജി റാവുവിന് രജനീകാന്ത് എന്ന പേര് നിർദ്ദേശിച്ചത്. രജനീകാന്തിന്റെ കരിയർ മോൾഡ് ചെയ്യുന്നതിൽ നിർണ്ണായക പങ്കാണ് കെ.ബാലചന്ദറിനുള്ളത്. അപൂർവ്വരാഗങ്ങളെ തുടർന്ന് തന്റെ തുടർ ചിത്രങ്ങളിലും ബാലചന്ദർ രജനിക്കവസരം കൊടുത്തു. രജനിയിലെ നടനെ വ്യത്യസ്ത ഡൈമൻഷനിൽ അവതരിപ്പിക്കാൻ ബാലചന്ദറിനായി . പ്രതിനായക വേഷങ്ങളും ഹാസ്യ പ്രധാന വേഷങ്ങളുമതിൽ വരും.

1975-ൽ അരങ്ങേറിയ രജനി 1978-79 കാലഘട്ടമായപ്പോഴേക്കും തിരക്കേറിയ നടനായി മാറി. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ലഭ്യമായ പ്രശസ്തി രജനിയിലെ വ്യക്തിയുടെ അച്ചടക്കത്തെ പ്രതികൂലമായി ബാധിച്ചു. ലഹരിക്കടിമപ്പെട്ട് അതി വൈകാരികതയോടെയുള്ള പെരുമാറ്റങ്ങൾ രജനിയെ പെട്ടെന്ന് തന്നെ കുപ്രസിദ്ധനാക്കി. സിനിമാഭിനയം നിർത്തുന്നതിനെക്കുറിച്ച് പോലും ആ കാലഘട്ടത്തിൽ അദ്ദേഹം ഗൗരവമായി ആലോചിക്കുകയുണ്ടായി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഘട്ടത്തിൽ ഗുരുസ്ഥാനീയനായ കെ.ബാലചന്ദർ ഇടപെടേണ്ടി വന്നു. അദ്ദേഹത്തിന്റെ നിർദേശ്ശ പ്രകാരം രജനിയുടെ സുഹൃത്തും സഹനടിയുമായ ശ്രീപ്രിയയുടെ അഭ്യർത്ഥന കണക്കിലെടുത്ത് രജനി തന്റെ ശീലങ്ങളിൽ മാറ്റം വരുത്തുകയും അച്ചടക്കമുള്ള ജീവിത ശൈലിയിലേക്ക് തിരിച്ച് വരികയും ചെയ്തു.

Also read:  കോറോണകാലത്തും സര്‍ക്കാരിന്റെ വരുമാനം നിലച്ചില്ല ; ലോക്ഡൗണ്‍ ലംഘനത്തിന് പിഴ ഈടാക്കിയത് 35 കോടി

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികൾ കരിയറിനെയും ബാധിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ‘ ബില്ല ‘റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഡോൺ -ന്റെ തമിഴ് റീമേക്കായിരുന്നു ബില്ല.1980-ൽ റിലീസായ ചിത്രത്തിന്റെ തകർപ്പൻ ജയം രജനിക്ക് പുത്തനൊരു ഉണർവ്വായിരുന്നു. ഒരു ഫിനിക്സ് പക്ഷിയേപ്പോലെ കുതിച്ചുയർന്ന രജനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സലിം – ജാവേദിന്റെ രചനയിൽ പിറന്ന നിരവധി അമിതാഭ് ബച്ചൻ ചിത്രങ്ങൾ രജനി പിന്നീട് തമിഴിലേക്ക്  റീമേക്ക് ചെയ്യുകയും അവയിൽ എല്ലാം തന്നെയും വിജയം കൈവരിക്കുകയുണ്ടായി. S P മുത്തു രാമന്റെ ‘ മുരട്ടുകാളെ ‘- യുടെ വിജയം B,C സെന്ററുകളിലും രജനിയെ അനിഷേധ്യ താരമാക്കി മാറ്റി.

MGR-ന്റെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് വന്ന ശൂന്യതയിലേക്കായിരുന്നു രജനിയുടെ കാൽവയ്പ്. 80-കൾ മുഴുവൻ ആക്ഷൻ ഹീറോ പരിവേഷത്തോടെ വന്ന ഫോർമുല ചിത്രങ്ങൾ രജനിയുടെ താരമൂല്യം ഊട്ടിയുറപ്പിച്ചു. സുഹൃത്തും  സമകാലികനും ശക്തനായ എതിരാളിയുമായിരുന്ന കമലാഹാസനാകട്ടെ ഫോർമുല ചിത്രങ്ങളോട് പതിയെ മുഖം തിരിക്കുകയും പരീക്ഷണ ചിത്രങ്ങളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുകയും ചെയ്തു. 90-കളോടെ കമൽ പൂർണ്ണമായും തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങളിലേക്ക് തിരിഞ്ഞപ്പോൾ രജനിയാകട്ടെ മാസ്സ് ഹീറോ എന്ന പദവിയിലേക്ക് എത്തപ്പെടുകയായിരുന്നു. ദളപതിയും അണ്ണാമലൈയും ഈ മാറ്റത്തിന് ഉണർവ്വേകി.

1995 – ൽ റിലീസായ ‘ ബാഷ ‘ -യുടെ ചരിത്ര വിജയം രജനിയുടെ താരമൂല്യത്തെ വാനോളം ഉയർത്തി. തുടർന്ന് രജനി ചിത്രങ്ങൾക്ക് വർഷങ്ങളുടെ ഇടവേള വരികയും  കൂടുതൽ ചിത്രങ്ങളിലഭിനയിക്കാതെ അദ്ദേഹം  സെലക്ടീവാവുകയും  ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലും രജനി പതിയെ റിട്ടയർമെന്റിനെക്കുറിച്ച് ആലോചിക്കുകയുണ്ടായി. ആ സമയത്താണ് സ്വന്തം തിരക്കഥയിൽ  ‘ ബാബ ‘ എത്തുന്നത്. വൻ ഹൈപ്പിൽ വന്ന ചിത്രം പ്രേക്ഷക പ്രീതിയാർജ്ജിക്കുന്നതിൽ ദയനീയമാം വിധം പരാജയപ്പെടുകയുണ്ടായി. കിട്ടിയ അവസരം മാധ്യമങ്ങൾ നന്നായി മുതലെടുത്തു. രജനിയുടെ കാലം കഴിഞ്ഞെന്ന് അവർ അച്ചുനിരത്തി . രജനിയാകട്ടെ സമ്പൂർണ്ണ നിശ്ശബ്ദത പാലിച്ചു.ഏതാണ്ടിതേ കാലഘട്ടത്തിലാണ് അന്നത്തെ രണ്ടാം നിര നായകരായ വിജയ്, അജിത് എന്നിവർ മാസ് ഹീറോ പദവിയിലേക്കുയരുന്നത്. ഇതേ വേളയിൽ തന്നെ വിക്രം , സൂര്യ എന്നിവരും താരപദവിയിലേക്കെത്തി. ഖാൻ ത്രയങ്ങളുടെ വരവ് ബച്ചനെ ബാധിച്ചതിന് സമാനമായിരുന്നു രജനിക്കീ അവസ്ഥ. എന്നാലത് യാഥാർഥ്യമല്ലെന്ന് തിരിച്ചറിയാൻ 2005 – ൽ ചന്ദ്രമുഖിയുടെ വരവ് വരെ കാക്കേണ്ടി വന്നു. വീണാൽ വീണിടത്ത് കിടക്കുന്ന ആനയല്ല  ദ്രുതഗതിയിൽ ചാടിയെഴുന്നേൽക്കുന്ന കുതിരയാണ് താനെന്നും രജനി മാധ്യമ ലോകത്തെ അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുത്തി.

Also read:  വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം, വനിതാ ഡോക്ടറുടെ പരാതി ; സിഐയ്ക്കെതിരെ കേസ്

ഐതിഹാസിക വിജയം നേടിയ ചന്ദ്രമുഖിക്ക് ശേഷമാണ് ഷങ്കറിന്റെ ശിവാജി വരുന്നത്. ഇന്ത്യ മുഴുവൻ ഹിറ്റായ ശിവാജിയുടെ വിജയത്തിന് ശേഷം രജനി പാൻ ഇന്ത്യൻ താരമായി വളരുകയായിരുന്നു. ഷങ്കർ – രജനി കൂട്ട്കെട്ടിലെ രണ്ടാമത്തെ ചിത്രമായ യന്തിരൻ ;  ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയും കരസ്ഥമാക്കി.തുടർന്നിറങ്ങിയ എല്ലാ രജനി ചിത്രങ്ങളും തമിഴിന് പുറമേ ദേശീയ ശ്രദ്ധയാകർഷിക്കുന്നവയായി മാറി.

പാൻ ഇന്ത്യൻ താരമായി വിലസുമ്പോഴാണ് രജനിയിലെ  നടന് തിളക്കമേകാനും താരത്തിന് മങ്ങലേൽക്കാനും ഇടയാക്കിയ രണ്ട് ചിത്രങ്ങൾ വരുന്നത്. ഇരു ചിത്രങ്ങളുടെയും സംവിധായകൻ ഒരാൾ തന്നെയായിരുന്നു ; പാ. രഞ്ജിത് .

Also read:  ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം ആവശ്യം

കബാലിയും കാലയുമായിരുന്നു ആ ചിത്രങ്ങൾ .അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ ഇരു ചിത്രങ്ങളും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് പുറത്ത് വന്നത്. ഇരു ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയെങ്കിൽ തന്നെയും ആരാധക പ്രീതിയിൽ പിന്നോക്കം പോയി. പക്ഷേ ബില്ലയുടെ വിജയത്തിലൂടെ രജനി സ്വയം തടവറയിയിട്ട തന്നിലെ നടനെ അന്നാണ് പുറത്തിറക്കുന്നത്. വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം റിലീസാകുന്ന നായകന്റെ ഇൻട്രൊ കാണിക്കുന്ന കബാലി ആ അർത്ഥത്തിൽ തികച്ചും സിംബോളിക് ആണ് . താരമെന്ന തടവറിയിൽ നിന്നും നടനെന്ന തടവുകാരൻ അന്നാണ് പുറത്തിറങ്ങുന്നത്.

മുള്ളും മലരിലും നെട്രിക്കണ്ണിലും കണ്ട പ്രതിഭാവിലാസം കൈമോശം വന്നിട്ടില്ലെന്ന് ഈ രണ്ട് ചിത്രങ്ങളിലൂടെ രജനി തെളിയിച്ചു.വ്യവസ്ഥാപിത രീതിക്ക് വിരുദ്ധമായ രൂപവും ഭാവവും പാത്രസൃഷ്ടിയുമായിരുന്നു ആദ്യ കാലഘട്ടങ്ങളിലെ രജനി കഥാപാത്രങ്ങൾക്ക് . സൂപ്പർ താരപദവിയുടെ ലഭ്യത രജനിയിലെ നടന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. വരും കാല പ്രൊജക്റ്റുകൾ രജനിയുടെ താരമൂല്യത്തെ ഇനിയുമുയർത്തിയേക്കാം. പക്ഷേ രജനിയെന്ന നടനെ പരാമർശിക്കുമ്പോൾ കാലയും കബാലിയും ഒഴിവാക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യം.

നടത്തത്തിലും, വാക്കിലും, നോക്കിലും എല്ലാം രജനി സ്റ്റൈൽ ഒരു ബ്രാൻഡാണ്. ആർക്കും അനുകരിക്കാൻ പറ്റാത്ത എന്തോ ചിലതു രജനീകാന്തിന് മാത്രം സ്വന്തം. 45 വർഷമായി രജനികാന്ത് സിനിമയിൽ വിലസുന്നു. 5 വയസുള്ള കുട്ടി മുതൽ 100 വയസ്സുള്ളവർ വരെ കട്ട രജനി ഫാൻസാണ്. അത് ഇന്ത്യയിൽ ആയാലും,  ജപ്പാനിൽ ആയാലും ഒരേപോലെയാണ്…  അതാണ് തലൈവർ മാജിക്‌…!!!

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES