ബംഗളൂരു: ബംഗളൂരുവില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റിലായി. മുസാമില്‍ ഷായാണ് അറസ്റ്റിലായത്. മതവിദ്വേശം വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരെ ഉയര്‍ന്ന പ്രതിഷേധം വന്‍ സംഘര്‍ഷത്തിനാണ് ഇടയാക്കിയത്. പോലീസ് വെടിവെയ്പ്പിനും മൂന്ന് പേരുടെ മരണത്തിനും സംഘര്‍ഷം ഇടയാക്കിയിരുന്നു.
സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് മന്ത്രി സി ടി രവി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്സ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരി പുത്രന്‍ മതവിദ്വേഷം വളര്‍ത്തുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എയുടെ വസതിയുടെ മുന്നില്‍ പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ നൂറി ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഫെയ്ബുക്ക് പോസ്റ്റിട്ട എംഎല്‍എയുടെ സഹോദരി പുത്രനെയും അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.