ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഡല്‍ഹി സൈനിക ആശുപത്രിയാണ് പ്രണബിന്റെ ആരോഗ്യനില വഷളായതായി അറിയിച്ചത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.
മറ്റൊരു പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായുള്ള മസ്തിഷ്‌ക ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിന് ശേഷം 84കാരനായ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് സൈനിക ആശുപത്രി പറയുന്നു.
മുന്‍ രാഷ്ടപതിക്ക് സൗഖ്യം നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഓഗസ്റ്റ് പത്താം തിയതിയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രണബ് മുഖര്‍ജി ട്വീറ്റ് ചെയ്തത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു











