ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് പണം ലഭിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. യുഎഇ ചാരിറ്റബിള്‍ സ്ഥാപനമായ റെഡ് ക്രസന്റ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. സര്‍ക്കാര്‍ വീടുവയ്ക്കാന്‍ സ്ഥലം നല്‍കുക മാത്രമാണ് ചെയ്തത്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ തെളിയും. സ്വപ്നയ്ക്ക് ഭരണത്തില്‍ എങ്ങനെ സ്വാധീനമുണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വര്‍ണക്കടത്ത് വഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നു വരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചു എന്ന വാര്‍ത്ത വന്നു. വസ്തുതയില്ലാതെ എങ്ങനെ അങ്ങനെയൊരു വാര്‍ത്ത വന്നു? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് തെറ്റായ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരുതരത്തിലുള്ള മനഃ ചാഞ്ചല്യവും തനിക്കില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങൾക്കു നേരേ കടുത്ത വിമർശനം