എം. ജീവൻലാൽ
ഗോദ്‌റേജ് വൈറോഷീൽഡ്
കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ ജാഗരൂകരായ ജനങ്ങൾക്ക് വേണ്ടി വൈറോഷീൽഡ് അനുനശീകരണ ഉപകരണം ഗോദ്‌റേജ് അപ്‌ളയൻസസ് വിപണിയിലിറക്കി. യു.വി.സി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്ന ഗോദ്‌റേജ് വൈറോഷീൽഡ് രണ്ടു മുതൽ ആറു മിനിറ്റിനുള്ളിൽ 99 ശതമാനം കോവിഡ് വൈറസുകളെ നശിപ്പിക്കും. കോവിഡ്, മറ്റു വൈറസുകൾ, ബാക്ടീരിയ എന്നിവയെ നിർവ്വീര്യമാക്കാൻ 254 എൻ.എം തരംഗ ദൈർഘ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
യുവി സറൗണ്ട് സാങ്കേതികവിദ്യയിലുള്ള വൈറോഷീൽഡ് 4 യു.വി.സി ട്യൂബുകളും 6 സൈഡ് റിഫ്‌ളക്ടീവ് ഇന്റീരിയറുകളുമാണ് ഉപയോഗിക്കുന്നത്. പലചരക്കു സാധനങ്ങൾ മുതൽ ഇലക്കറികൾ വരെയും മൊബൈൽ ഫോൺ, മാസ്‌ക്കുകൾ, സ്വർണാഭരണങ്ങൾ, ഹെഡ് ഫോണുകൾ, കാർ കീകൾ, കളിപ്പാട്ടങ്ങൾ, കറൻസി നോട്ടുകൾ, വാലറ്റുകൾ, കണ്ണട തുടങ്ങിയവയെ അണുനശീകരണം നടത്താം.
ഒരു വർഷത്തെ സമഗ്ര വാറണ്ടിയും ലഭിക്കും. 8,990 രൂപയാണ് വില. കേരളത്തിൽ വില്പന ആരംഭിച്ചു.
ഒപ്പോ റെനോ4 പ്രോ സ്മാർട്ട്‌ഫോണും വാച്ച് ശ്രേണിയും
സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ പുതിയ ഒപ്പോ റെനോ 4 പ്രോ സ്മാർട്ട്‌ഫോണും ഒപ്പോ വാച്ച് ശ്രേണിയും ഇന്ത്യയിൽ അവതരിപ്പിച്ചു. ക്യാമറകൾക്കും പെർഫോമൻസിനും മുൻഗണന നൽകിയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത്.
റെനോ4 പ്രോ 6.5 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് ലഭിക്കുക. 2400 : 1080 പിക്‌സൽ റെസലൂഷനുംഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. 20:9 ആസ്‌പെക്ട് റെഷിയോയും ഇത് കാഴ്ചവെക്കുന്നു.
ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 720 ജിയിലാണ് പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത്. 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റേണൽ സ്റ്റോറേജ് ലഭിക്കും. റെനോ4 പ്രോ ഫോണുകൾക്ക് പിന്നിൽ ക്വാഡ് ക്യാമറകളാണ്. 48 മെഗാപിക്‌സൽ െ്രെപമറി ക്യാമറ + 8 മെഗാപിക്‌സൽ +2 മെഗാപിക്‌സൽ + 2 മെഗാപിക്‌സൽ ക്യാമറകളാണ് ഫോണിൽ.
അലുമിനിയം അലോയ് ഫ്രെയിലാണ് വാച്ച് നിർമ്മിക്കുന്നത്. വൈവിധ്യമാർന്ന സ്ട്രാപ്പുകളിൽ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഡ്യുവൽ കർവ്ഡ് അമലോഡ് ഡിസ്‌പ്ലേയിലുള്ള ആദ്യ സ്മാർട്ട് വാച്ചാണ് ഒപ്പോയുടെ. വാച്ചുകൾ. ഗൂഗിൾ ടി.എം ആപ്പുകൾ, സേവനങ്ങൾ എന്നിവ ഉപയോഗിച്ച് വ്യക്തപരമായി മാറുന്നതിനുള്ള ഉപകരണമാണിത്.
ഒപ്പോ റെനോ 4 പ്രോ ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ 34,990 രൂപയ്ക്കു ലഭിക്കും. ഒപ്പോ 46എംഎം വാച്ച് 19,990 രൂപയ്ക്കും 41 എംഎം വാച്ച് 14,990 രൂപയ്ക്കും ലഭ്യമാകും.
കിയ സോണറ്റ് അനാവരണം ചെയ്തു
കിയ മോട്ടോഴ്‌സ് കോർപറേഷൻ ഡിജിറ്റൽ പുതിയ കിയ സോണറ്റ് ഇന്ത്യയിൽ അനാവരണം ചെയ്തു. ആന്ധ്രാപ്രദേശിൽ അനന്ത്പൂരിലെ യൂണിറ്റിൽ നിർമിച്ച സോണറ്റ് പുതിയ സ്മാർട്ട് അർബൻ കോംപാക്ട് എസ്.യു.വിയാണ്. സോണറ്റിന്റെ വിൽപ്പന ഉടൻ ആരംഭിക്കും.
‘പവർ ടു സർെ്രെപസ്’ എന്നാണ് സോണറ്റിന്റെ വിശേഷണമെന്ന് കിയ മോട്ടോഴ്‌സ് കോർപറേഷൻ പ്രസിഡന്റും സി.ഇ.ഒയുമായ ഹോ സങ് ഡൽഹിയിൽ പറഞ്ഞു.
ആധുനികമായ രൂപകൽപ്പന, വിനോദത്തിലേക്കുള്ള െ്രെഡവ് ഡൈനാമിക്‌സ്, ഹൈടെക്ക് ഫീച്ചറുകൾ തുടങ്ങിയവയാണ് പ്രത്യേകതക. പുതുതലമുറ ഉപഭോക്താക്കളെയാണ് സോണറ്റ് ലക്ഷ്യമിടുന്നത്.
നിലവാരത്തിലും രൂപകൽപ്പനയിലും സാങ്കേതികതയിലും ഫീച്ചറുകളിലും ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്ന രീതിയിലാണ് സോണറ്റിന്റെ രൂപകൽപ്പനയും വികസനവുമെന്ന് കിയ അവകാശപ്പെടുന്നു.
തെരഞ്ഞെടുക്കാൻ രണ്ടു തരം എഞ്ചിനുകളുണ്ട്. വൈവിധ്യമാർന്ന സ്മാർട്ട് സ്ട്രീമിൽപ്പെട്ടതാണ് ഒന്ന്. 1.2 ലിറ്റർ നാലു സിലിണ്ടർ, 1.0 ടി.ജി.ഡി.ഐ. കാര്യക്ഷമമായ 1.5 ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എഞ്ചിനാണ് രണ്ടാമത്തേത്. ഇതിൽ അഞ്ച്, ആറ് സ്പീഡ് മാനുവലുകൾ, ഏഴ് സ്പീഡ് ഡി.സി.ടി ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് സ്മാർട്ട്‌സ്ട്രീം ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (ഐ.എം.ടി)എന്നിവ ഉൾപ്പെടുന്നു.
നാവിഗേഷനും ലൈവ് ട്രാഫിക്കും ഉൾപ്പെട്ട 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ, വൈറസ് സംരക്ഷണം നൽകുന്ന സ്മാർട്ട് എയർ പ്യൂരിഫയർ, സബ് വൂഫറോടു കൂടിയ ബോസിന്റെ എഴ് സ്പീക്കർ പ്രീമിയം ഓഡിയോ, വെന്റിലേഷനോടു കൂടിയ െ്രെഡവറുടെയും മുൻ സഹയാത്രികന്റെയും സീറ്റുകൾ, ശബ്ദത്തിന്റെ മൂഡ് അനുസരിച്ച് മാറുന്ന എൽ.ഇ.ഡി, ഓട്ടോമാറ്റികിന് റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, മാനുവലിന് യുവിഒ കണക്ടും സ്മാർട്ട് കീയും ഉപയോഗിക്കുന്നു, മാപ്പ് അപ്‌ഡേറ്റ്‌സ്, മൾട്ടിെ്രെഡവ് ട്രാക്ഷൻ മോഡുകൾ, ഓട്ടോമാറ്റിക് മോഡലുകൾക്ക് ഗ്രിപ്പ് കൺട്രോൾ, കൂളിങോടു കൂടിയ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ തുടങ്ങിയവ സവിശേഷതകളിൽ ചിലതാണ്.
ടൈറ്റൻ കണക്ടഡ് എക്‌സ്
ടൈറ്റൻ ഏറ്റവും പുതിയ ഫുൾ ടച്ച് സ്മാർട്ട് വാച്ചായ കണക്ടഡ് എക്‌സ് വിപണിയിൽ ഇറക്കി. ആമസോൺഡോട്ട്ഇന്നിലൂടെയാണ് വാച്ചുകൾ ആദ്യം വിപണിയിലെത്തിച്ചത്. വേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ടൈറ്റൻ വെബ്‌സൈറ്റ് എന്നിവയിൽ നിന്നും വാച്ച് ലഭിക്കും.
ഒട്ടേറെ സാങ്കേതിക മികവുകളുള്ള കണക്ടഡ് എക്‌സ് വാച്ചുകൾ മൂന്നു നിറങ്ങളിൽ ലഭ്യമാണ്. വാച്ചുകളുടെ ബാറ്ററികൾ ഒരു തവണ ചാർജ് ചെയ്താൽ സ്മാർട്ട് മോഡിൽ മൂന്നു ദിവസം വരെയും അനലോഗ് മോഡിൽ 30 ദിവസംവരെയും പ്രവർത്തിക്കും. സ്മാർട്ട് ബാറ്ററി തീർന്നാൽ പോലും മുപ്പതു ദിവസത്തേയ്ക്ക് പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിന് സാധിക്കും.
11,995 രൂപ വിലയുള്ള വാച്ചിന് 1.2 ഇഞ്ച് ഫുൾ ടച്ച് കളർ സ്‌ക്രീൻ ഡിസ്‌പ്ലേയുമുണ്ട്. അനലോഗ് സൂചികൾക്കു പുറമെ ആക്ടിവിറ്റി ട്രാക്കിംഗ്, മാറ്റാവുന്ന വാച്ച് ഫേയ്‌സുകൾ, ഫൈൻഡ് യുവർ ഫോൺ ഫീച്ചർ, മ്യൂസിക്, കാമറ കൺട്രോൾ, കാലാവസ്ഥാ വിവരങ്ങൾ, കലണ്ടർ അലർട്ടുകൾ, ദറിമൈൻഡറുകൾ എന്നിവയുമുണ്ട്. ഹാർട്ട് റേറ്റ് മോനിട്ടറിംഗ്, സ്ലീപ് ട്രാക്കിംഗ്, കലോറി കൗണ്ടർ തുടങ്ങിയ ഫിറ്റ്‌നസ് ഫീച്ചറുകളും വാച്ചുകളിലുണ്ടെന്ന് ടൈറ്റൻ വാച്ചസ് ആൻഡ് വെയറബിൾസ് സി.എം.ഒ കൽപ്പന രംഗമണി പറഞ്ഞു.
ടൈറ്റൻ കണക്ടഡ് എക്‌സ് ആപ് സ്മാർട്ട് വാച്ചുമായി കണക്ട് ചെയ്യാം. ആൻഡ്രോയ്ഡ് വേർഷൻ 6.0 മുതൽ മുകളിലേയ്ക്കുള്ളവയുമായും ഐ.ഒ.എസ് വേർഷൻ 9.0 മുതൽ മുകളിലേയ്ക്കുള്ളതുമായി കംപാറ്റിബിളാണ്. എക്‌സ് കോപ്പർ ബ്രൗൺ, ജെറ്റ് ബ്ലാക്ക്, കാക്കി ഗ്രീൻ എന്നീ വേരിയന്റുകളിൽ സിലിക്കോൺ പി.യു, മെഷ് സ്ട്രാപ്പുകളോടു കൂടി ലഭിക്കും.