കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക്  വനിതാ കമ്മിഷന്റെ ആദരം. 

മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിഷന്റെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ഡോക്ടര്‍ക്ക് കൈമാറി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ഡോക്ടറുടെ സന്നദ്ധത അറിഞ്ഞ ഉടന്‍തന്നെ വനിതാ കമ്മിഷന്‍ അധ്യക്ഷ ഡോക്ടറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
രക്തബന്ധപോലുമില്ലാതിരുന്നിട്ടും കോവിഡിന് ഇരയായ രക്ഷിതാക്കളുടെ കുഞ്ഞിനെ നോക്കാന്‍ തയാറായ ഡോക്ടറിനെ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. നമുക്കാര്‍ക്കും സാധ്യമാകുന്ന കാര്യമല്ല ഇത്. സ്വന്തം മക്കളെയും കുടംബത്തിന്റെയും ഉത്തരവാദിത്തം ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് ആരുടെയോ കുട്ടിക്ക് വേണ്ടി രംഗത്തുവന്ന ഡോക്ടറെ മനുഷ്യത്വത്തിന്റെയും മഹാമനസ്‌കതയുടെയും ആള്‍രൂപം എന്ന് വിശേഷിപ്പിക്കാം. ക്രിമിനല്‍ സ്വഭാവമുള്ള മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്ന കാലഘട്ടത്തില്‍, ലോകമെമ്പാടും അപചയം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളെ സംരക്ഷിക്കുന്ന ആശ്വാസത്തിന്റെ പച്ചത്തുരുത്തുകള്‍ ഉള്ളതില്‍ ഡോ. മേരി അനിതയുംപെടും. നിപ്പയുടെ കാലഘട്ടത്തില്‍ സിസ്റ്റര്‍ ലിനിയിലും നമ്മള്‍ അത് കണ്ടതാണ്.
നൻമയുള്ള മനുഷ്യര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവര്‍ എവിടെയും ഉണ്ട്. പ്രളയക്കെടുതികള്‍ നേരിട്ടപ്പോഴും ഇത് നാം കണ്ടതാണ്.  സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നവിധം വിവേകമതികള്‍ ഉപയോഗിക്കും എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുണ്ട്. ആ വിവേകമാണ് ഡോ. മേരി അനിതയില്‍ ദര്‍ശിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.
ആപത്തില്‍ സഹായിക്കുന്നവരെ ആപല്‍ബാന്ധവനെന്ന് പറയുന്നത് പുല്ലിംഗ പ്രയോഗമാണെങ്കിലും സ്ത്രീകള്‍ക്കും അത് ബാധകമാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്, അവരില്‍ വിധവകള്‍ ഏറെയാണ്. സ്ത്രീയുടെ അതിജീവനപ്പോരാട്ടത്തിന്റെ വിജയഗാഥകളാണ് കാണുന്നത്. അതിജീവനശക്തി സ്ത്രീകള്‍ക്കാണ്, അതിനുള്ള കരുത്ത് അവരുടെ ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിക്കുന്നു എന്നതാണ് കാരണം. – എം.സി.ജോസഫൈന്‍ പറഞ്ഞു.
ജൂണ്‍ എട്ട് മുതല്‍ കുട്ടിയെ സംരക്ഷിക്കാന്‍ ബൈസ്റ്റാന്‍ഡേഴ്‌സിനെ അന്വേഷിച്ചെങ്കിലും ആരെയും കിട്ടിയില്ല. ദുരന്ത നിവാരണ അഥോറിറ്റിയില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗമായതിനാലും കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നതിനാലും ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. അനിത പറഞ്ഞു. രക്ഷിതാക്കള്‍ പോസിറ്റീവ് ആണെങ്കില്‍ക്കൂടി കുഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ അതിനെ ഉടനെ തന്നെ അവരില്‍ നിന്നും മാറ്റണമെന്ന ചിന്തയാണ് ഇതിനു പ്രേരിപ്പിച്ചത്.
അമ്മയാവാന്‍ പ്രസവിക്കണ്ട, ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ മതി. കേവലം ആറ് മാസം പോലുമില്ലാത്ത കുഞ്ഞിനെ ഡയപ്പര്‍ മാത്രം ഇട്ട്, പിപിഇ കിറ്റിട്ടിരുന്ന ഞാന്‍ കൈയില്‍ സ്വീകരിക്കുമ്പോള്‍ ഞാനും കുഞ്ഞിന്റെ അമ്മയും ഒരുപോലെ കരഞ്ഞിരുന്നു. വികാരപരമായ ആ രംഗം ഓര്‍ത്ത് ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറുടെ ഭര്‍ത്താവ് അഡ്വ. സാബു തൊഴുപ്പാടന്‍, മക്കളായ മനാസേ, നിമ്രോദ്, മൗഷ്മി എന്നിവരും സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ഡോ.മേരി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊച്ചിയില്‍ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്്‌മെന്റ് എന്ന പ്രസ്ഥാനം നടത്തുകയുമാണ്.
കമ്മിഷന്‍ അംഗം അഡ്വ ഷിജി ശിവജി, മായാദേവി, അഡ്വ. കെ.ഡി.വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹര്യാനയിലെ ഒരാശുപത്രിയില്‍ നഴ്‌സായ മാതാപിതാക്കളില്‍ അച്ഛന്് ഹര്യാനയിലും അമ്മയ്ക്ക് കൊച്ചിയിലും വച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിന്റെ ദൈന്യാവസ്ഥയോര്‍ത്ത് തന്റെ മൂന്ന് മക്കളെപ്പോലും മാറ്റിനിര്‍ത്തി അവരുടെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ ഒരു ഒഴിഞ്ഞ ഫഌറ്റില്‍ കുഞ്ഞിനെ പരിചരിച്ച് കഴിഞ്ഞുകൂടുകയായിരുന്നു ഡോ. അനിത. അവരുടെ മക്കള്‍ തന്നെയാണ് ഡോക്ടറിനും കുഞ്ഞിനും വേണ്ട ഭക്ഷണം വാതിലിനു പുറത്ത് എത്തിച്ചുകൊണ്ടിരിന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ കോവിഡ് ഭേദമായി തിരിച്ചെത്തിയപ്പോള്‍ മനസ്സില്ലാമനസ്സോടെ പോറ്റമ്മയുടെ ഉത്തരവാദിത്തത്തില്‍ നിന്നും പിന്‍വാങ്ങുന്ന ഡോക്ടറുടെ വികാരം മാധ്യമശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ജൂലൈ 15നായിരുന്നു കുഞ്ഞിനെ കൈമാറിയത്. ജൂണ്‍ 14ന് ശിശുക്ഷേമ സമിതി ഡോക്ടറെ സമീപിച്ചിരുന്നു. അതിനകം സംഭവം ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ കുഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഏഴ് ദിവസം കഴിഞ്ഞിരുന്നതിനാല്‍ കോവിഡ് പോസിറ്റീവിനുള്ള സാധ്യത വളരെക്കൂടുതലായിരുന്നിട്ടും എന്തുംവരട്ടെയെന്ന മനോഭാവത്തില്‍ രണ്ടാമതൊന്നാലോചിക്കാതെ ആ കടമ നിറവേറ്റുകയായിരുന്നു.
Also read:  കോവിഡ് മരുന്നുകള്‍ക്ക് പേറ്റന്റ് നിയമം ഉപയോഗിക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES