തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഒരാഴ്ച കൂടി വൈകും. കിറ്റിലേക്കുളള സാധനം വൈകുന്നതിനാലാണ് വിതരണം നീട്ടിവെച്ചിരിക്കുന്നത് അധികൃതര്‍ അറിയിച്ചു. ടെന്‍ഡര്‍ വിളിക്കാന്‍ വൈകിയതിനാലാണ് സാധനങ്ങളെത്താന്‍ താമസിക്കുന്നത്. ഇനി പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്ത് സാധനങ്ങള്‍ എത്താന്‍ നാലഞ്ചുദിവസം കൂടി എടുക്കുമെന്നാണ് സൂചന. ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യാനായിരുന്നു തീരുമാനം.
കിറ്റിലേക്കുള്ള സാധനങ്ങള്‍ സ്ഥിരം വിതരണക്കാരില്‍ നിന്നും ടെന്‍ഡറില്ലാതെ എടുക്കാനായിരുന്നു സപ്ലൈകോയുടെ ആദ്യ തീരുമാനം. ഈ തീരുമാനം വ്യാപകമായ അഴിമതിക്ക് കാരണമാകുമെന്ന ആക്ഷേപം ഉയര്‍ന്നതോടെ സപ്ലൈകോ ടെന്‍ഡര്‍ വിളിക്കുകയായിരുന്നു. ശര്‍ക്കരയ്ക്കും പപ്പടത്തിനും മാത്രമാണ് ഇതുവരെ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്തത്. അതേസമയം ശേഷിക്കുന്ന വെളിച്ചെണ്ണ, മുളക്‌പൊടി എന്നിവ ഉള്‍പ്പടെയുളളവയ്ക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞിട്ടില്ല. ഓണത്തിന് ഇനി 25 ദിവസം മാത്രം ശേഷിക്കെ കാര്യങ്ങള്‍ വളരെ വേഗത്തിലാക്കണമെന്നു ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.