പൂനെ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടീല്‍ നിലാങ്കേകര് (89) അന്തരിച്ചു. സ്വവസതിയില്‍വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 1985 മുതല്‍ 86 വരെയായിരുന്നു ശിവാജിറാവു മുഖ്യമന്ത്രിയായിരുന്നത്.
ജൂലൈ 16ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധയെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. 1968 ല്‍ മഹാരാഷ്ട്ര എജ്യൂക്കേഷന്‍ ട്രസ്റ്റ് സ്ഥാപിച്ചത് ശിവാജിറാവുവാണ്.