കൊച്ചി∙ കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.