പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എച്ച്സിഎല്‍

hcl

 

 

തിരുവനന്തപരം: സംസ്ഥാനത്തെ പത്ത്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്സിഎല്ലിന്റെ ടെക്ബീ കരിയല്‍ പ്രോഗ്രാം. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതിയുമായി എച്ച്സിഎല്‍ എത്തിയിരിക്കുന്നത്. മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്സിഎല്ലിന്റെ ഐടി എന്‍ജിനീയറിംഗ് മേഖലകളില്‍ ജോലിയും നല്‍കും. ഇതിനു പുറമെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാകാന്‍ ഒരുവര്‍ഷത്തെ പരിശീലനവും അധികൃതര്‍ നല്‍കും. എച്ച്സിഎല്ലിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ബിഐടിസി പിലാനി, സാസ്ത്ര സര്‍വ്വകലാശാല തുടങ്ങിയ പ്രശസ്തമായ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ പ്രോഗ്രാമിലും ചേരാനുളള അവസരം ഉണ്ടാകുമെന്ന് എച്ച്സിഎല്‍ ടെക്നോളജീസിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കര്‍ പറഞ്ഞു.

2016ലാണ് എച്ച്സിഎല്‍ ടെക്ബീ എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ ഒരു നല്ല ജോലി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്. ഇതുവരെ 3000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ ടെക്ബീ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുകയും നിലവില്‍ എച്ച്സിഎല്‍ ടെക്നോളജീസില്‍ ജോലി ചെയ്യുന്നുമുണ്ട്.

ടെക്ബീ – എച്ച്സിഎല്ലിന്റെ ആദ്യകാല കരിയര്‍ പ്രോഗ്രാം ആഗോള കരിയര്‍ അവസരങ്ങള്‍ക്കായി പ്ലസ്ടു യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയ ജോലിയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ലൈവ് എച്ച്സിഎല്‍ പ്രോജക്റ്റുകളില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ഇതിനു പുറമെ എച്ച്സിഎല്ലില്‍ ഒരു മുഴുവന്‍ സമയ ജോലിക്കാരനായി ഒരു വിദ്യാര്‍ത്ഥിയെ തെരഞ്ഞെടുത്താല്‍, ഈ വിദ്യാര്‍ത്ഥിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി താല്‍പ്പര്യമുണ്ടെങ്കില്‍ ബിഐടിസ് പിലാനിയില്‍ നിന്നോ സാസ്ത്ര സര്‍വകലാശാലയില്‍ നിന്നോ ഉന്നത വിദ്യാഭ്യാസം നേടാനുളള അവസരവും കമ്പനി നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിയുടെ കോഴ്സ് ഗ്രാജുവേഷന്‍ ഫീസിന് എച്ച്സിഎല്‍ ഭാഗികമായോ / പൂര്‍ണ്ണമായോ ധനസഹായവും നല്‍കും.

Also read:  പ്രസവം കഴിഞ്ഞ് പതിനാലാം ദിവസം കുഞ്ഞുമായി ഓഫിസിലെത്തി ഐഎഎസ് ഉദ്യോഗസ്ഥ

മാതാപിതാക്കള്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ സാമ്പത്തിക ബാധ്യത വരുത്താത്ത വിധത്തിലാണ് സാമ്പത്തിക സഹായം ക്രമീകരിച്ചിരിക്കുന്നത്. ബാങ്കുകള്‍ വഴി വായ്പകള്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ഇഎംഐ വഴി എച്ച്‌സിഎല്ലില്‍ ജോലി ലഭിച്ചതിന് ശേഷം ഫീസ് അടയ്ക്കാം. പരിശീലന സമയത്ത്, 90% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസ് ഇളവും, പരിശീലന സമയത്ത് 80% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം ഫീസ് 50% ഫീസ് ഇളവ് ലഭിക്കും.

സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, ഡിസൈന്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്രോസസ് അസോസിയേറ്റ്സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ജോലിക്കായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1.70 മുതല്‍ 2.20 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. ടെക്ബി ട്രൈയിനിംഗ് പ്രോഗ്രാമിന്റെ ഫീസ് രണ്ടുലക്ഷവും ടാക്സും ഉള്‍പ്പെടെ ആയിരിക്കും.

Also read:  വെള്ളിയാഴ്ച്ചയും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

ആഗോള കസ്റ്റമര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്നതിനു പുറമേ ടെക്ബീ ട്രൈയിനിംഗ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയ (ഫുള്‍ ടൈം) എച്ച്സിഎല്‍ ജീവനക്കാരാനായി നിയമിക്കും. ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും എച്ച്സിഎല്‍ ടെക്ളോജീസ് നല്‍കും.

യോഗ്യത

2019ലോ 2020ലോ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും, അല്ലെങ്കില്‍ ഈ വര്‍ഷം പ്ലസ് ടു പഠിക്കുന്ന ഗണിതശാസ്ത്രം അല്ലെങ്കില്‍ ബിസിനസ് ഗണിതശാസ്ത്രം എന്നി വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് www.hcltechbee.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

ഈ യോഗ്യതയുള്ളവര്‍ക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (HCL CAT) നടത്തും. ടെസ്റ്റ് പാസാകുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുകയും, അതിനുശേഷം എച്ച്സിഎല്‍ ഇഷ്യൂ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍ നല്‍കും. ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (മാത്തമാറ്റിക്സ്), ലോജിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ അസസ്മെന്റ് ടെസ്റ്റാണ് എച്ച്സിഎല്‍ കാറ്റ്.

Also read:  പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും

അപേക്ഷിക്കേണ്ട വിധം

www.hcltechbee.com എന്ന ഔദ്യോഗിക വൈബ്സൈറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെഷന്‍ ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക പ്രതിനിധികളുമായി ബന്ധപ്പെടാം. തിരുവനന്തപുരത്തെ ടെക്ബീ പ്രോഗ്രാമിനെക്കുറിച്ചുള്ള കൗണ്‍സിലിംഗിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി എച്ച്സിഎല്ലിന്റെ കോണ്‍ടാക്റ്റ് പേഴ്സണ്‍, ആത്രേയി ആണ്. 88482-74243 എന്ന നമ്പരിലോ techbee.kl@hcl.com എന്ന ഇ-മെയില്‍ വിലാസത്തിലോ അവരുമായി ബന്ധപ്പെടാം.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അധിഷ്ഠിത ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വഴികള്‍ കൊണ്ടുവരുന്നതില്‍ എച്ച്സിഎല്‍ എല്ലായ്പ്പോഴും മുന്‍പന്തിയിലാണ്. ഈ പരിപാടിയുടെ ഭാഗമായി എച്ച്സിഎല്‍ പങ്കാളിത്തമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബിരുദം നേടാനും സഹായിക്കുന്നു. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയും ഉന്നത വിദ്യാഭ്യാസം നേടാന്‍ സഹായിക്കുന്നതിലൂടെയും ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്ലസ് ടു വിദ്യാര്‍ത്ഥികളോടും ഈ പ്രോഗ്രാമില്‍ ചേര്‍ന്ന് അവരുടെ ആഗോള ഐടി കരിയര്‍ എച്ച്സിഎല്ലില്‍ ആരംഭിക്കണമെന്ന് എച്ച്സിഎല്‍ ടെക്നോളജീസിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കര്‍ അഭ്യര്‍ത്ഥിച്ചു.

 

Around The Web

Related ARTICLES

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ.!

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം

Read More »

യച്ചൂരിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; എം.വി. ഗോവിന്ദൻ വൈകിട്ട് ഡൽഹിയിലേക്ക്.

ന്യൂഡൽഹി : ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. വിദഗ്ധരായ ഡോക്ടർമാരുടെ

Read More »

ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, ‘ഓല’ കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.

മുംബൈ : ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, ‘ഓല’ കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.കഴിഞ്ഞയാഴ്ചയോട് കനത്ത നഷ്ടത്തോടെ വിട പറഞ്ഞ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ചാഞ്ചാട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലുള്ളത് ഭേദപ്പെട്ട നേട്ടത്തിൽ. 80,973ൽ

Read More »

രാജ്യത്ത് എംപോക്സ്?; ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി • രാജ്യത്ത് ഒരാളെ എംപോക്സ് (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപോക്സ് ബാധിച്ചെന്നു സംശയിക്കുന്ന യുവാവിനു രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം നടപടി സ്വീകരിച്ചെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Read More »

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി.!

ന്യൂഡൽഹി : ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകൾ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊബേഷൻ ഓഫിസറായിരുന്ന

Read More »

കൊല്‍ക്കത്ത ബലാത്സം​ഗ കൊലപാതകം; ഡിഎൻഎ ഫലം കൂടി കിട്ടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് സിബിഐ. ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും. ഒരാഴ്ചക്കുള്ളിൽ അന്തിമറിപ്പോർട്ട് തയ്യാറാകും.  കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സമരം ചെയ്യുന്ന ഡോക്ടർമാരും സംഭവത്തിൽ

Read More »

സേവന വ്യവസായ, പൗര പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം; പുരസ്കാരം മന്ത്രി പി രാജീവ് ഏറ്റുവാങ്ങി

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കേരള വ്യവസായ മന്ത്രി പി രാജീവിന് ബഹുമതി സമ്മാനിക്കുന്നു ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം. കേന്ദ്ര വാണിജ്യ വ്യവസായ

Read More »

കൊൽക്കത്തയിൽ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ; അന്വേഷണം അന്തിമഘട്ടത്തിൽ.!

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം

Read More »

POPULAR ARTICLES

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു.

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂര്‍ ഉപയോഗിച്ച് സ്കൂള്‍ ഗുരുവിന്‍റെ

Read More »

പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി’​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്കം.!

കു​വൈ​ത്ത് സി​റ്റി: പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യഓ​ണ​ച്ച​ന്ത’ സെ​പ്റ്റം​ബ​ർ 17 വ​രെ നീ​ളും.അ​ൽ റാ​യ് ഒ​ട്ട്ല​റ്റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും

Read More »

കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.

ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ

Read More »

‘ക്രൗൺ പ്രിൻസ് ഒട്ടകോത്സവ’ത്തിൽ പുതിയ റെക്കോർഡ്.

റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.ഓഗസ്റ്റ് 10ന് ആരംഭിച്ച്

Read More »

നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി

Read More »

ബഹ്റൈൻ കേരളീയ സമാജം വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ

Read More »

ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ.!

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം

Read More »

സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ.!

മസകത്ത്: സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് യു.എസ് സന്ദർശനത്തിൽ. വാഷിങ്ടണ്ണിലെത്തിയ മന്ത്രി, സാമ്പത്തിക വളർച്ച, ഊർജം, പരിസ്ഥിതി എന്നിവയുടെ

Read More »