വിപണിയിലെ പുതിയ ഉൽപ്പന്നങ്ങൾ

എം. ജീവൻലാൽ

കർക്കിടക കഞ്ഞിക്ക് പവിഴത്തിന്റെ  ചുവന്ന തവിട് അരി
കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കുന്ന കർക്കിടക ഔഷധ കഞ്ഞിയിൽ ഉപയോഗിക്കുന്നതിന് പവിഴം ഗ്രൂപ്പ് ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചുവന്ന തവിട് അരി വിപണിയിലിറക്കി. അരിയുടെയും അനുബന്ധ ഉൽന്നങ്ങളടെുയും ദക്ഷിണേന്ത്യയിലെ പ്രമുഖ ഉൽപ്പാദകരായ പവിഴം ഗ്രൂപ്പ് ‘റോബിൻ ഫുഡ് റെഡ് ബ്രാൻ റൈസ് ‘ എന്ന ബ്രാന്റിലാണ് അരി വിപണിയിൽ എത്തിച്ചത്.വിവിധ പോഷക ഗുണങ്ങൾ അടങ്ങിയ ചുവന്ന തവിട് അടങ്ങിയ അരിയാണ് പരമ്പരാഗതമായി കർക്കിടക കഞ്ഞിക്ക് ഉപയോഗിച്ചു വരുന്നത്.  ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, മഗ്‌നീഷ്യം, കാത്സ്യം എന്നിവ ചുവന്ന തവിട് അരിയിൽ അടങ്ങിയിട്ടുണ്ട്.  ഇരുമ്പിന്റേയും ധാതുക്കളുടെയും നല്ലൊരു ഉറവിടം കൂടിയാണ് റോബിൻ ഫുഡ് റെഡ് റൈസ് ബ്രാൻ റൈസ്. 131  രൂപ വിലയുള്ള രണ്ട് കിലോഗ്രാം ബാഗ് ഇപ്പോൾ 99 രൂപയ്ക്ക് ലഭിക്കും.

ആൻ ക്ലീൻ വാച്ചുകൾ ഇന്ത്യയിൽ
വി.എച്ച്.പി ഗ്ലോബലിന്റെ അമേരിക്കൻ ഫാഷൻ ബ്രാൻഡായ ആൻ ക്ലീനിന്റെ പരിസ്ഥിതി സൗഹാർദ്ദ വാച്ചുകളായ ആൻ ക്ലിൻ കൺസിഡേഡ് വിപണിയിലെത്തി. ഇന്ത്യയിൽ ആൻ ക്ലീൻ വാച്ചുകളുടെ പൂർണമായ അവകാശം ടൈറ്റൻ ലിമിറ്റഡിനാണ്. ആധുനികമായ 11 മോഡലുകളാണ് ഈ വാച്ച് ശേഖരത്തിലുള്ളത്.
റെസ്‌പോൺസിബിൾ ലതർ, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നതിനാലും സൂര്യപ്രകാശത്തിന്റെ ശക്തിയാൽ പ്രവർത്തിക്കുന്നതിനാലും കൂടുതൽ സുസ്ഥിരമായ ഉത്പന്നങ്ങളാണ് ആൻ ക്ലിൻ കൺസിഡേഡ്. സോളാർ ബാറ്ററികളാണ്  ശേഖഎല്ലാ വാച്ചുകളിലും ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തിൽ അഞ്ച് മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. നാല് മാസം വരെ തുടർച്ചയായി പ്രവർത്തിക്കുവാൻ ഇത് മതി. ആപ്പിൾ തൊലി, പൈനാപ്പിൾ, കോർക്ക് തുടങ്ങിയ സസ്യവസ്തുക്കളെ അടിസ്ഥാനമാക്കി നിർമ്മിച്ച വീഗൻ ലെതർ സ്ട്രാപ്പുകളാണ് വാച്ചുകളിലുള്ളത്.
പരിസ്ഥിതി സൗഹൃദ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആൻ ക്ലീൻ വാച്ചുകൾ  അവതരിപ്പിക്കുന്നതെന്ന് ടൈറ്റൻ ലിമിറ്റഡ് വാച്ചസ് ആൻഡ് വെയറബിൾസ് ഡിവിഷൻ സി.ഇ.ഒ സുപർണ മിത്ര പറഞ്ഞു.
നവീനവും ട്രെൻഡി നിറങ്ങളിലും രൂപകൽപ്പനയിലുമുള്ള വാച്ചുകളാണിവ. സ്‌റ്റൈലും ചൊരുതയും ഒത്തുചേർന്ന വാച്ചുകൾ ഗോൾഡ്, റോസ് ഗോൾഡ്, സിൽവർ എന്നീ നിറങ്ങളിൽ ലഭിക്കും.
9499 രൂപ മുതൽ 14,995 രൂപ വരെ വിലയുള്ള വാച്ചുകൾ ഹീലിയോസ്  സ്റ്റോറുകൾ, തെരവേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ് സ്‌റ്റൈൽ, സെൻട്രൽ എന്നിവയിൽ നിന്നും വാങ്ങാം.

Also read:  ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുത്തി ; സോണിയ്ക്ക് ചെന്നിത്തലയുടെ കത്ത്

എലമെന്റ്‌സ്  മിക്‌സർ ഗ്രൈൻഡറുകൾ
പാനാസോണിക് അപ്‌ളയൻസസിന്റെ എലമെന്റ്‌സ് എന്ന പേരിൽ മികച്ച മിക്‌സർ ഗ്രൈൻഡറുകൾ വിപണിയിലിറിക്കി. സൂപ്പർ മിക്‌സർ വിഭാഗത്തിൽ പെട്ട മോഡലുകളാണ് പുറത്തിറക്കിയത്. അറുനൂറ് വാട്ട് മേട്ടറാണ് ഇവയിൽ ഉപയോഗിക്കുന്നത്. മുട്ട ബീറ്റ് ചെയ്യാനുൾപ്പെടെ കഴിയും. മറ്റു ഒൻപത്  പ്രവർത്തനങ്ങൾക്കും മിക്‌സർ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഷോപ്പുകൾക്ക് പുറമെ പ്രമുുഖ ഇ കൊമേഴ്‌സ് പോർട്ടലുകൾ വഴിയും എലമെന്റ്‌സ് ലഭ്യമാണ്.

Also read:  പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ; നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

വെസ്പയുടെ പുതിയ മോഡലുകൾ

വെസ്പയുടെ പുതിയ മോഡലുകൾ പിയാജിയോ ഇന്ത്യ വിപണിയിലെത്തിച്ചു. വി.എക്‌സൽ ഫെയ്‌സ്‌ലിഫ്റ്റ് ശ്രേണിയും അപ്രീലിയസ്‌റ്റോം എന്നിവയാണ് നിരത്തിലിറക്കിയത്. 125 സി.സി, 150 സി.സി ബിസ് സിക്‌സ് എൻജിനാണ് പുതിയ സ്‌കൂട്ടറുകളിലേത്. vespaindia.comaprillaindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ബുക്കിംഗ് ആരംഭിച്ചു.

കോവിഡ് മെത്തയുമായി കയർഫെഡ്
കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ അവസരമാക്കി മാറ്റുകയാണ് സഹകരണ മേഖലയിലെ കയർഫെഡ്. കോവിഡ് ചികിത്സക്ക് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻ് കേന്ദ്രങ്ങൾക്ക് പ്രത്യേക കയർ കിടക്കകൾ നിർമ്മിച്ചു നൽകുകയാണ് കയർഫെഡ്, കോവിഡ് കെയർ മെത്തകൾ എന്ന പേരിട്ടാണ് വിൽപ്പന. അര ലക്ഷം മെത്തകൾ വിപണിയിലിറക്കും. ആലപ്പുഴയിലെ കയർഫെഡിന്റെ ഫാക്ടറിയിലാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. മൂന്നു സൈസുകളിൽ നിർമ്മിക്കുന്ന മെത്തകൾക്ക് പകുതി വിലക്കുറവിലാണ് നൽകുന്നത്. 700 മുതൽ 800 രൂപ വരെയാണ് വില. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് വിൽപ്പനയെന്ന് കയർഫെഡ് ചെയർമാൻ എൻ. സായികുമാർ അറിയിച്ചു.

Also read:  മലയാളികളുടെ കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

റിയർ മീ സിക്‌സ് ഐ വിപണിയിൽ
ഇന്ത്യയിൽ നിർമ്മിക്കുന്ന ചൈനീസ് ബ്രാൻഡായ റിയൽ മീ യുടെ പുതിയ മൊബൈൽ ഫോണുകളായ സിക്‌സ് ഐ വിപണിയിലെത്തി. ആറര ഇഞ്ച് 90 എച്ച്.ഇസഡ് അൾട്രാ സ്മൂത്ത് ഡിസ്പ്‌ളേയാണ് സിക്‌സ് ഐയുടെ മികവ്. 4300 എം.എ.എച്ച് ബാറ്ററി, 48 എം.പി പ്രൈമറി ക്യാമറ, എട്ട് എം.പി അൾട്രാവൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ്, പോർട്രയിറ്റ് ലെൻസ്, മുൻവശത്ത് 16 എം.പി സെൽഫി ക്യാമറ എന്നീ സവിശേഷതകളും ഫോണിനുണ്ട്. ഫോർ ജി.ബി ഫോണിന്  12,999 രൂപയും സിക്‌സ് ജി.ബി ഫോണിന് 14,999 രൂപയുമാണ് വില.

സ്റ്റാർ സാനിറ്ററി ഉൽപ്പന്നങ്ങൾ
പൈപ്പുകളുടെയും ഫിറ്റിംഗ്‌സുകളുടെയും ഉൽപാദകരായ തൃശൂരിലെ സ്റ്റാർ പൈപ്പ്‌സ് ആഢംബര സാനിറ്ററി ഉത്പന്നങ്ങൾ വിപണിയിലിറക്കി. പ്രീമിയം റേഞ്ച് ഉത്പന്നങ്ങളാണിവ. ആകർഷകമായ രൂപകൽപ്പനയും ഫിനിഷിംഗും ആഗോള ബ്രാൻഡുകളോട് കിടപിടിക്കുന്ന ശൈലിയിലാണ്. വാഷ് ബേസിൻ, ടാപ്പുകൾ, ക്‌ളോസറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെത്തിയത്.

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES