കൊച്ചി: കേരളത്തിലെ സാഹിത്യ സദസുകളിലും കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്ന കവി ലൂയീസ് പീറ്റര്‍(58) അന്തരിച്ചു. കോതമംഗലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ ലൂയീസ് സാഹിത്യ പ്രേമികള്‍ക്ക് ‘ലൂയി പാപ്പ’യായിരുന്നു.
1986ല്‍ ആദ്യ കവിത എഴുതിയ ലൂയീസ് പിന്നീട് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കവിതാ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. അതോടെ സാംസ്‌ക്കാരിക കൂട്ടായ്മകളിലും സമൂഹ മാധ്യമങ്ങളിലും അദ്ദേഹവും അദ്ദേഹത്തിന്റെ കവിതകളും ശ്രദ്ധേയമായി.
മൂന്ന് വര്‍ഷം മുന്‍പാണ് ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ പുറത്തിറങ്ങുന്നത്. ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ലൂയീസ് പീറ്റര്‍ ജോലി രാജിവെച്ചാണ് സാഹിത്യ കൂട്ടായ്മകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.