കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ തിരിച്ചടിച്ച് മേയര്‍ സൗമിനി ജെയ്ന്‍. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിജയമോയെന്ന് പരിശോധിക്കണം. മറ്റ് വകുപ്പുകള്‍ക്ക് ചുമതലയുള്ള പദ്ധതികളില്‍ നഗരസഭയെ പഴിക്കേണ്ടതില്ല. പദ്ധതി എന്തെന്ന് നഗരസഭയെ അറിയിച്ചിട്ടില്ല. ഒന്നിച്ച് നടപ്പാക്കണമെന്നും മേയര്‍ പറഞ്ഞു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയ ഇടങ്ങളില്‍ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ ആയെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമാകാത്ത കനാലുകള്‍ കൂടി ഏറ്റെടുത്ത് വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് നീക്കം. ഓടകളില്‍ നിന്നുള്ള വെള്ളം കനാലുകളില്‍ എത്താത്തതാണ് പല ഇടങ്ങളിലും വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് കളകടര്‍ പറഞ്ഞു. കോര്‍പറേഷനും ജില്ലാഭരണകൂടവും ഒന്നിച്ചാണ് പ്രതിസന്ധി നേരിടേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് മേയര്‍ രംഗത്തെത്തിയത്.
പനമ്പള്ളി നഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.അതിശക്തമായ മഴയില്‍ കൊച്ചിനഗരത്തെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. നഗരത്തില്‍ മാത്രം ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ 155 മില്ലി ലിറ്റര്‍ മഴയാണ് പെയ്തത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി.