ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍ പ്രവേശിച്ചു. രാജ് ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോയത്. ഗവര്‍ണറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും രാജ്ഭവന്‍ അറിയിച്ചു.
നേരത്തെ രാജ്ഭവനിലെ മെയിന്‍ ഓഫീസിന് പുറത്ത് ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അടക്കം 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജൂലൈ 24 ന് രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 147 പേരെ കോവിഡ് പരിശോധനയക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.