തിരവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച്ച ആരംഭിക്കും. 2019 ജൂലൈ മുതലുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ പരിശോധിക്കുക. കേസുമായി ബന്ധപ്പെട്ടവര്‍ സെക്രട്ടറിയേറ്റില്‍ പലതവണ എത്തിയെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി.
കേസുമായി ബന്ധപ്പെട്ടവര്‍ സെക്രട്ടറിയേറ്റിലെത്തി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കം ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനം എടുക്കും.