സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവരും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണമാണ് കടത്തിയതെന്നും വിദേശത്ത് നിന്ന് കേരളത്തിലേക്ക് സ്വർണ്ണം കടത്തിയ കേസിൽ ഇരുവർക്കും നിർണായക പങ്കുണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വാറന്റ് വാങ്ങി പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് കസ്റ്റംസിന്റെ നീക്കം.