ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഇരയായ കന്യാസ്ത്രീയും സംസ്ഥാനസര്‍ക്കാരും തടസ്സഹര്‍ജി നല്‍കി. തങ്ങളുടെ വാദം കേള്‍ക്കാടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ബലാത്സംഗക്കേസില്‍ തുടര്‍ച്ചയായി 14 തവണ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഇതിന് പിന്നാലെ ഫ്രാങ്കോയ്ക്ക് കോവിഡ് ബാധിച്ചതായി പിആര്‍ഒ ആയ ഫാദര്‍ പീറ്റര്‍ അറിയിച്ചു. നിയമോപദേശത്തിനായി ഫ്രാങ്കോ സമീപിച്ച അഡ്വ. മന്‍ദീപ് സിങ് സച്ദേവിനും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ ഇയാള്‍ക്കായി ജാമ്യം നിന്നവര്‍ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കുകയും, ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും. അന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.