മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും ചാഞ്ചാടുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 11 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,778 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,126 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
21 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 11,194 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,090 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഇടിഞ്ഞിരുന്നു. പിന്നീട് നൂറ് പോയിന്റോളം തിരികെ കയറി.
സീ ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ഇന്‍ഫ്രാടെല്‍, എസ്‌ബിഐ എന്നിവയാണ് ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ് 4.91 ശതമാനം ഇടിവ് നേരിട്ടു. ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് എന്നിവ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.
റിലയന്‍സ് ഇന്റസ്‌ട്രീസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. റിലയന്‍സ് ഇന്റസ്‌ട്രീസ് 4.67 ശതമാനമുയര്‍ന്നു.
റിലയന്‍സ് ഇന്റസ്‌ട്രീസ് ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ വീണ്ടും പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. 2163 രൂപ എന്ന റെക്കോഡാണ് ഇന്ന് സൃഷ്‌ടിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് റിലയന്‍സിന്റെ ഓഹരി വില 25 ശതമാനമാണ് ഉയര്‍ന്നത്.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 10 ഓഹരികള്‍ മാത്രമാണ് ഇന്ന് ലാഭം രേഖപ്പെടുത്തിയത്. ഐടി ഓഹരികള്‍ ഇന്ന് നേട്ടത്തിന്റെ പാതയിലായിരുന്നു. നിഫ്‌റ്റി ഐടി സൂചിക 1.41 ശതമാനം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ ഓഹരികളില്‍ സണ്‍ ഫാര്‍മ മാത്രമാണ് നേട്ടമുണ്ടാക്കിയത്. മെറ്റല്‍ ഓഹരികള്‍ നഷ്‌ടം നേരിട്ടു. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.06 ശതമാനം നഷ്‌ടമാണ് ഉണ്ടാക്കിയത്.