ഡൽഹി: പുരാതന ഡൽഹിയിലെ പ്രശസ്തമായ തെരുവാണ് ചാന്ദിനി ചൗക്ക്. വളരെ തിരക്കേറിയ ചാന്ദിനി ചൗക്കിന്റെ ഇരുവശങ്ങളിലും വ്യാപാര കേന്ദ്രങ്ങളാണ്. നവംബർ ആദ്യവാരം പൂർണ്ണമായും മുഖംമിനുക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി സർക്കാർ.
30 കോടി രൂപ ചെലവാക്കി നവീകരണ പ്രവർത്തനങ്ങൾ 2018 ഡിസംബർ മുതൽ ആരംഭിച്ചതാണ്. 2020 മാർച്ച് മാസം പണി പൂർത്തിയാകുമെന്നാണ് നിശ്ചയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് മാറ്റുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ കാരണത്താൽ നവീകരണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയായിരുന്നു. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഒന്നര കിലോമീറ്റർ ദൂരമുള്ള ചാന്ദിനി ചൗക്കിൽ ആദ്യ കാലങ്ങളിൽ ട്രാമുകൾ ഓടിയിരുന്നു. നവീകരണം പൂർത്തിയായാൽ രാവിലെ 9 മുതൽ വൈകീട്ട് 9 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.




















