മക്കളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവുമാണ് മിക്ക ആളുകളുടെയും സാമ്പത്തിക ആസൂത്രണത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഈ രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേ പം നടത്തുന്നതിന് പല ഉല്‍പ്പന്നങ്ങളും പദ്ധതികളുമുണ്ട്. പലരും നിക്ഷേപം കുട്ടികളുടെ പേരില്‍ നടത്താനാണ് താല്‍പ്പര്യപ്പെടുന്നത്. അങ്ങനെ ചെയ്‌തതു കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനമുണ്ടോ?
മാതാപിതാക്കളുടെ പേരില്‍ നിക്ഷേപം നടത്തുന്നതിന് പകരം കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചതു കൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ല. നിക്ഷേപത്തിന്റെ ഒരു ഭാഗം കുട്ടികള്‍ക്കായി മാറ്റി വെക്കുകയും അത് മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് വേണ്ടത്.
ഇന്‍ഷുറന്‍സ് പോളിസികളും പബ്ലിക് പ്രോവിഡന്റ് ഫണ്ടും (പിപിഎഫ്) പോലുള്ള സ്‌കീമുകള്‍ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ കുട്ടികളുടെ പേരില്‍ പോളിസി എടുക്കാന്‍ പ്രേരിപ്പിക്കുന്നത് സാധാരണമാണ്. കുട്ടികളുടെ പേരില്‍ പോളിസി എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇന്‍ഷുറന്‍സ് പോളിസികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് തന്നെ ശരിയായ രീതിയല്ല.
പിപിഎഫ് അക്കൗണ്ടില്‍ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുമ്പോള്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ കവിയാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ പേരിലായാലും നിങ്ങളുടെ പേരിലായാലും പരമാവധി ഒന്നര ലക്ഷം രൂപയുടെ പിപിഎഫ് നിക്ഷേപത്തിന് മാത്രമാണ് നികുതി ഇളവ് ലഭിക്കുന്നത്.
കുട്ടികളുടെ പേരില്‍ മാത്രം നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന ഒരേയൊരു നി ക്ഷേപ പദ്ധതി സുകന്യ സമൃദ്ധി യോജന ആണ്. പക്ഷേ പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ ഈ സ്‌കീമില്‍ നിക്ഷേപം നടത്താനാകൂ.
സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപത്തിന് ആദായനികുതി നിയമം 80 (സി) പ്രകാരം നികുതി ഇളവ് ലഭിക്കുന്നതിന് പുറ മെ കാലാവധി പൂര്‍ത്തിയായതിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം നികുതിമുക്തവുമാണ്. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുന്നതുവരെയാണ് നിര്‍ബന്ധിത നിക്ഷേപ കാലയളവ്.
പല മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ടുകളിലും പിപിഎഫിലും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റിലുമൊക്കെ നിക്ഷേപം നടത്താറുണ്ട്. ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ യും ലാഭവിഹിതവും മൂലധന നേട്ടവുമൊക്കെ രക്ഷിതാവിന്റെ വരുമാനത്തിനൊപ്പം ചേര്‍ത്താണ് നികുതി ബാധ്യത കണക്കാക്കേണ്ടത്.
ആദായനികുതി നിയമം സെക്ഷന്‍ 80 സി പ്രകാരം ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീമി ലോ പിപിഎഫിലോ കുട്ടികളുടെ പേരില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അതിന്റെ പേരിലുള്ള നികുതി ഇളവ് രക്ഷിതാവിന് അവകാശപ്പെടാം. അത്തരം നിക്ഷേപങ്ങള്‍ രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തില്‍ നിന്നും കിഴിച്ചതിനു ശേഷമായിരി ക്കും നികുതി ബാധ്യത കണക്കാക്കുന്നത്. സെക്ഷന്‍ 80 സി പ്രകാരം തന്റെ പേരിലും കുട്ടികളുടെ പേരിലും നടത്തിയിട്ടുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഒഴിവ് അവകാശപ്പെടാവുന്നത്.
കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് മറ്റൊരു തരത്തിലുള്ള നികുതി ഒഴിവ് കൂടി അവകാശപ്പെടാനാകും. രക്ഷിതാവ് കുട്ടികളുടെ പേരില്‍ നികുതി വിധേയമായ നി ക്ഷേപം നടത്തിയിട്ടുണ്ടെങ്കി ല്‍ ഒരു കുട്ടിയുടെ പേരിലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന 1500 രൂപ വ രെയുള്ള പലിശക്ക് നികുതി ഇളവ് ലഭിക്കുന്നതാണ്. ആ ദായനികുതി നി യമം സെക്ഷന്‍ 10 (32) പ്രകാരമാണ് ഈ നികു തി ഇളവ്.











