ഒമാനിലെ രാജ്യാന്തര വിമാന താവളത്തില്‍ കോവിഡ് നിര്‍ണ്ണയത്തിനായുള്ള പി.സി.അര്‍. പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കും.സ്വദേശികള്‍ക്ക് വിദേശ യാത്രാനുമതിയും,താമസ വിസയുള്ളവര്‍ക്ക് പ്രത്യേക പെര്‍മിറ്റോടെ തിരിച്ചെത്താന്‍ അനുമതിയും നല്‍കിയ സാഹചര്യത്തിലാണ് പുതിയ പുതിയ തീരുമാനം. മസ്‌കത്ത്, സലാല അന്താരാഷ്ട്ര വിമാനതാവളത്തിലും മറ്റ് ആഭ്യന്തര വിമാനതാവളത്തിലും പി.സി.ആര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിക്കാനും യോഗ്യരായ പ്രാദേശിക-അന്തര്‍ദേശീയ കമ്പനികള്‍ക്ക് ടെണ്ടറുകള്‍ സമര്‍പ്പിക്കാമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാകണം സംവിധാനങ്ങള്‍.ടെണ്ടര്‍ രേഖകള്‍ ജൂലൈ 23 വ്യാഴാഴ്ച വരെ ലഭിക്കും.പൂരിപ്പിച്ച രേഖകള്‍ ഈ മാസം 30 നുള്ളില്‍ സമര്‍പ്പിക്കണം.