കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിവാഹ ചടങ്ങില്‍ നിന്നാണ് രോഗം ബാധിച്ചത്. വിവാഹത്തിന് അവധി എടുത്തതിനാല്‍ ഈ മാസം 3ന് ശേഷം ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കര്‍ശന നിന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും യോഗങ്ങളും നിരോധിച്ചു.
വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകള്‍ക്കും ആരാധനാലയങ്ങളിലും 20ല്‍ അധികം പേര്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുമെന്നും കോവിഡ് പരിശോധന നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.