തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 50 പേര്‍ക്ക് മാത്രമേ ഒപിയില്‍ പരിശോധന അനുവദിക്കൂ. അധികമായി വരുന്ന രോഗികള്‍ക്ക് ഫോണ്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്ന് 12 മണിയാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ എണ്‍പതിലേറെ പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 17, 19 വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വരുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിനും കോവിഡിതര വാര്‍ഡിലെ രണ്ടു രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ യാത്രാവിവരങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ രോഗികളെ കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം. അടിയന്തര പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്ക് വന്നാല്‍ മതിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രോഗികള്‍ക്ക് റഫറന്‍സ് ലെറ്റര്‍ നിര്‍ബന്ധമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ അഡ്മിറ്റാക്കുകയുള്ളൂ.