‘ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് പരിശോധനകൾ ദിനംപ്രതി വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,942 പേരാണ് രോഗമുക്തരായത്. 63.33 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 6,35,756 പേര്‍ക്കാണ് രോഗം ഭേദമായത്.
പരിശോധനകളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നുലക്ഷത്തിലേറെ സാമ്പിളുകളാണ് പ്രതിദിനം പരിശോധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,228 സാമ്പിളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 1,30,72,718 ആയി. ദശലക്ഷത്തില്‍ 9473 എന്ന നിരക്കിലാണിപ്പോള്‍ പരിശോധനകള്‍.
ജനുവരിയില്‍ ഒരു ലാബായിരുന്നു പരിശോധനയ്ക്കായുണ്ടായിരുന്നത്. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1224 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 880 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 364 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 638 (സര്‍ക്കാര്‍: 372 + സ്വകാര്യമേഖല: 246)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 504 (സര്‍ക്കാര്‍: 452 + സ്വകാര്യമേഖല: 52)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 102 (സര്‍ക്കാര്‍: 36 + സ്വകാര്യം: 66)