തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായി. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.. ജാഗ്രത കുറവുണ്ടായി, സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ നേട്ടം വിവാദത്തില്‍ നഷ്ടമായി. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇടപാടുകള്‍ നിരീക്ഷിച്ചില്ല. ശിവശങ്കര്‍ അധികാര കേന്ദ്രമായി മാറി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ശിവശങ്കറിനോട് കരുണ വേണ്ടെന്നും സിപിഐഎം പറഞ്ഞു.
അതേസമയം, ശിവശങ്കറിന്റെ വീഴ്ച്ചകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഉത്തരവാദിത്തം ശിവശങ്കറിന് മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു.











