കൊച്ചി : പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട ഇന്ത്യയിൽ അഞ്ചാം തലമുറ ഹോണ്ടാ സിറ്റി അവതരിപ്പിച്ചു. 1998 ജനുവരിയിൽ ഇന്ത്യയിൽ അവതര ിപ്പിച്ച ഹോണ്ടാ സിറ്റി മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ ശ്രദ്ധ നേടിയ കാറാണ്. ആധുനിക സൗകര്യങ്ങളോടെ പരിഷ്‌കരി്ചച പുതിയ മോഡലുകൾക്ക് 10,89,900 മുതൽ 14,64,900 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ചാണ് രൂപാന്തരം. ജപ്പാനിലെ തൊച്ചീഗിയിലുള്ള ഹോണ്ടയുടെ വികസന, ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഹോണ്ടാ സിറ്റി വികസിപ്പിച്ചത്.
22 വർഷമായി ഹോണ്ടയുടെ ബിസിനസിന്റെ നെടുംതൂണാണ് ഹോണ്ടാ സിറ്റി. ലോകവ്യാപകമായി നാലു ദശലക്ഷം കാറുകൾ വിറ്റ ഹോണ്ടാ സിറ്റിക്ക് ഇന്ത്യയിൽ എട്ടു ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, ഗുണമേന്മ, െ്രെഡവിംഗ് ആനന്ദം, കംഫർട്ട്, സുരക്ഷ, മികച്ച ഫീച്ചറുകൾ തുടങ്ങിയവയാണ് ഹോണ്ടാ സിറ്റിയുടെ മികവ്. ആകാംക്ഷ ജനിപ്പിക്കാൻ പുതിയ സിറ്റിക്കാകുമെന്ന് ഹോണ്ടാ കാർസ് ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ ഗാകു നകനിഷി പറഞ്ഞു.
പുതിയ ഹോണ്ടാ സിറ്റിക്ക് നീളവും വീതിയും വർദ്ധിപ്പിച്ചു. അലക്‌സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് കാറാണിത്. പെട്രോൾ, ഡീസൽ പതിപ്പുകളുണ്ട്. ഹോണ്ടയുടെ സുപ്പീരിയർ എർത്ത് ഡ്രീംസ് ടെക്‌നോളജിയോട് കൂടിയ ബി.എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഇന്ത്യക്ക് പത്യേകം നിർമ്മിച്ച 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് വാഹനത്തിലുള്ളത്. ഉയർന്ന ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം, സ്പിരിറ്റഡ് െ്രെഡവിംഗ് പ്രകടനം എന്നിവ നൽകാൻ എഞ്ചിനുകൾക്കാകും.
4549 എം.എം നീളവും 1748 എം.എം വീതിയുമായി ഈ വിഭാഗത്തിലെ ഏറ്റവും നീളവും വീതിയും കൂടിയ വാഹനമാണ് സിറ്റി. ഉയരം 1489 എം.എം ആണ്. വീൽബേസ് 2600 എം.എം.
9 എൽ.ഇ.ഡി അറേ ഇൻലൈൻ ഷെല്ലുള്ള ഫുൾ എൽ.ഇ.ഡി ഹെഡ് ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽ.ഇ.ഡി ഡി.ആർ.എൽ, എൽ.ഇ.ഡി ടേൺ സിഗ്‌നൽ, യൂണിഫോം എഡ്ജ് ലൈറ്റുള്ള വ്യത്യസ്തമായ 3 ഡി റാപ്പ് എറൗണ്ട് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, വൺ ടച്ച് ഇലക്ട്രിക് സൺറൂഫ്, ആർ 16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയ പുതിയ സിറ്റിക്ക് സ്‌റ്റൈൽ നൽകുന്നു.
സ്‌റ്റൈലിഷായ എക്സ്റ്റീരിയർ, ഉൾവശത്ത് ആവശ്യത്തിന് സ്‌പേസും കംഫർട്ടുമുണ്ട്. ‘മാൻ മാക്‌സിമം മെഷീൻ മിനിമം’ തത്വത്തിൽ നിർമ്മിച്ചതാണ് കാറിന്റെ ഇന്റീരിയർ. പുതിയ സിറ്റിയിൽ ഈ ക്ലാസിലെ കാൽമുട്ടിനുള്ള ഇടം, കാൽ വെയ്ക്കാനുള്ള ഇടം, മെച്ചപ്പെടുത്തിയ സീറ്റ് ഷോൾഡർ റൂം, ഡിസൈൻ ചെയ്ത കോക്ക്പിറ്റ്, നിരവധി സ്റ്റോറേജ് സ്‌പേസുകൾ, 506 ലിറ്റർ എന്ന മികച്ച ട്രങ്ക് കപ്പാസിറ്റി എന്നിവയുണ്ട്.
പുതിയ സിറ്റിയുടെ പെട്രോൾ പതിപ്പിലുള്ളത് വിടിസിയുള്ള പുതിയ 1.5 ലിറ്റർ എഞ്ചിനാണ്. ഹോണ്ട ഇത് ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ബി.എസ്6 എഞ്ചിൻ കമ്പസ്ഷൻ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫ്രിക്ഷനും എമിഷനുകളും കുറയ്ക്കുകയും ചെയ്യും. ഹൈ പെർഫോമൻസ് എഞ്ചിൻ, സെഗ്മെന്റിലെ ഏറ്റവും മികച്ച പവറായ 6600 ആർ.പി.എമ്മിൽ 89 കിലോ വാട്ടും (121 പി.എസ്) 1750 ആർ.പി.എമ്മിൽ 145 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. പുതിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, പുതിയ 7 സ്പീഡ് സി.വി.ടി (കണ്ടിന്യുവസ്ലി വേരിയബിൾ ട്രാൻസ്മിഷൻ) എന്നിവയുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ഇവ യഥാക്രമം 17.8 കിലോമീറ്റർ, 18.4 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു.
ഡീസൽ പതിപ്പിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലേക്ക്‌ചേർത്ത 1.5 ലിറ്റർ എഞ്ചിനാണ്. ഇത് 3600 ആർ.പി.എമ്മിൽ 73 കിലോവാട്ട് (100 പി.എസ്) പവറും 1750 ആർ.പി.എമ്മിൽ 200 എൻഎം ടോർക്കും 24.1 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു.
‘അമ്പീഷ്യസായ ഉപഭോക്താക്കൾക്കായി അമ്പീഷ്യസായ സെഡാൻ എന്നതാണ് ലക്ഷ്യമെന്ന് ഹോണ്ടാ കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ പറഞ്ഞു.
അഡ്വാൻസ്ഡ് കോംപാറ്റിബിളിറ്റി എഞ്ചിനീയറിംഗ് ബോഡി, വാഹനം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സ്വയസംരക്ഷണം മെച്ചപ്പെടുത്തുകയും മറ്റുള്ള വാഹനങ്ങൾക്ക് ഏൽക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. 6 എയർ ബാഗുകൾ, ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എ.ബി.എസ്, എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റുള്ള വെഹിക്കിൾ െ്രസ്രബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ലെയിൻ വാച്ച് ക്യാമറ, മൾട്ടി ആങ്കിൾ റിയർ ക്യാമറ, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലോവർ ആങ്കറേജ്, ടോപ്പ് ടീത്തർ കടഛഎകത കോംപാറ്റിബിൾ റിയർ സൈഡ് സീറ്റുകൾ, ഇമ്മൊബിലൈസർ, ആന്റിതെഫറ്റ് അലാം തുടങ്ങിയ ഫീച്ചറുകൾ സിറ്റിയിലുണ്ട്.
പുതിയ സിറ്റി റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൌൺ മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭിക്കും.
പുതിയ സിറ്റിയുടെ പെട്രോൾ പതിപ്പുകൾ ഉടൻ ആരംഭിക്കും. ഡീസൽ മോഡലുകൾ ഓഗസ്റ്റിൽ ലഭ്യമാകും.