അവസാന നിമിഷം കാലുവാരി; വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി നിഷേധിച്ച് ഇമിഗ്രേഷന്‍ വകുപ്പ്

ever

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ ‘എവര്‍ ഗ്ലോബ്’ വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിടുമെന്ന പ്രതീക്ഷ അസ്തമിച്ചു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ചിന് ഇമിഗ്രേഷന്‍ വകുപ്പ് അനുമതി നിഷേധിച്ചു. കഴിഞ്ഞ 7ന് തിരുവനന്തപുരം എഫ്ആര്‍ആര്‍ഒ സ്റ്റേഷന്‍ മേധാവിയെ വിളിച്ച് വാക്കാല്‍ അനുമതി വാങ്ങിയിരുന്നു. 15ന് നങ്കൂരമിടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കാതെ ഇമിഗ്രേഷന്‍ വകുപ്പ് അനുമതി നിഷേധിച്ചതായി അറിയിച്ചു. ഈ വിഷയത്തില്‍ അടിന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എവര്‍ ഗ്ലോബ് കപ്പല്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Also read:  വടക്കന്‍ ജില്ലകളില്‍ മികച്ച പോളിങ്: 60 ശതമാനം കടന്നു

സാധാരണഗതിയില്‍ ഒരു ചരക്ക് കപ്പല്‍ ക്രൂചേഞ്ചിനായി ഒരു സ്ഥലത്ത് നങ്കൂരമിടുമ്പോള്‍ അത് വാടകയ്ക്ക് എടുത്തതായി കണക്കാക്കപ്പെടുന്നു. മറ്റെല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് എഫ്ആര്‍ആര്‍ഒ സ്റ്റേഷന്‍ മേധാവിയുടെ വാക്കാന്‍ അനുമതി ലഭിച്ചത്. ഇനി കൊച്ചിയിലേക്ക് കപ്പല്‍ തിരിക്കാന്‍ ഒരു ദിവസം വേണ്ടിവരും. കൂടാതെ ക്രൂചേഞ്ചിന് ശേഷം ഒന്നര ദിവസം കൂടി കാത്തിരിക്കേണ്ടി വന്നാല്‍ രണ്ടര ദിവസത്തേക്കുള്ള വന്‍ തുക വാടകയായി നല്‍കേണ്ടി വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ ഫ്‌ളാഗ് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കപ്പല്‍ അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.

Also read:  അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ; ഓഹരികളിൽ ചാഞ്ചാട്ടം

ഈജിപ്തില്‍ നിന്നും ശ്രീലങ്കയിലേക്ക് ജൂണ്‍ 26നാണ് കണ്ടെയ്‌നറുകളുമായി എവര്‍ ഗ്ലോബ് പുറപ്പെട്ടത്. 2.20 ലക്ഷം ടണ്‍ ഭാരം ഈ കപ്പലില്‍ കയറ്റാനാകും. ഏകദേശം കാല്‍ ലക്ഷം ലോറികളുടെ ഭാരം വരുമിത്. മലയാളി ഉള്‍പ്പെടെ 23 ഇന്ത്യക്കാരായ ജീവനക്കാരാണ് ക്രൂചേഞ്ചിങ കോവിഡ് പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രൂചേഞ്ച് സുരക്ഷിതമാണെന്ന് കരുതിയാണ് നങ്കൂരമിടാന്‍ തീരുമാനിച്ചത്. കപ്പലില്‍ നിന്ന് ഇറങ്ങുന്നവര്‍ക്ക് പകരം കയറുന്ന ആളുകള്‍ തയ്യാറായിരുന്നു. ഇവരുടെ ആരോഗ്യപരിശോധനങ്ങളും നടന്നു. എന്നാല്‍ കപ്പലില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നേറ്റ ഇമിഗ്രേഷന്‍ വകുപ്പ് പിന്നീട് പിന്മാറുകയായിരുന്നു.

Also read:  ക്രൂ ചെയ്ഞ്ചിങിനൊരുങ്ങി വിഴിഞ്ഞം; ആദ്യ കപ്പലായ 'എവര്‍ ഗ്ലോബ് 15ന് നങ്കൂരമിടും

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ