കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പരീക്ഷാ നടത്തിപ്പ്. കേരള എൻട്രൻസ് എഞ്ചിനീയറിംഗ് പരീക്ഷ വ്യാഴാഴ്ച നടക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ ആണ് തീരുമാനം.
വിദ്യാർത്ഥികൾക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. നിയന്ത്രിത മേഖലയിലും പരീക്ഷ നടത്തും. ലോക്ക് ഡൗണ്‍ ആയ തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികൾ സോഷ്യൽ മീഡിയ വഴി ക്യാമ്പയിൽ നടത്തിയിരുന്നു












