ന്യൂഡല്‍ഹി: ആശങ്കയുയര്‍ത്തി രാജ്യത്തെ കോവിഡ് വ്യാപന നിരക്ക്. പ്രതിദിന വര്‍ദ്ധന തൊണ്ണൂറായിരം കടന്നു. 24 മണിക്കൂറിനിടെ 90,632 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. ഇത് വരെ 41,13,811 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇത് വരെ 70626 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.
1.73 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 31,80,865 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. 8,62,320 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 77.23 ശതമാനമാണ് രോഗമുക്തി നിരക്ക്.











