രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 74,32,680 ആയി.
24 മണിക്കൂറിനിടെ 70,816 പേർക്ക് രോഗമുക്തി ഉണ്ടായി. ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ ആകെ എണ്ണം 65,24,595 ആയി. രോഗമുക്തി നിരക്ക് 88 ശതമാനമായി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 837 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,12,998 ആയി. ഇതോടെ മരണനിരക്ക് 1.5 ശതമാനമായി.