പറവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള അഞ്ചു സെന്റ് ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് നിലകൾ ഉള്ള കെട്ടിടം പറവൂർ മരട്ടിപ്പറമ്പിൽ ദാക്ഷായണിയമ്മയുടെ ഒരായുസ് നീണ്ട പ്രതീക്ഷകളുടെ സാക്ഷാത്കാരമാണ്. ആദ്യ ചിത്രത്തിലെ ഒറ്റമുറി കൂരയിൽ നിന്നും അഭിമാനത്തോടെ തന്റെ പുതിയ ഭവനസമുച്ചയത്തിന് മുന്നിൽ നിൽക്കുമ്പോൾ ദാക്ഷായണിയമ്മ നന്ദി പറയുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടാണ്.
ദാക്ഷായണിയമ്മക്ക് കുടിക്കിടപ്പായി ലഭിച്ച സ്ഥലത്താണ് പാർപ്പിട സമുച്ചയം നിർമിച്ചിട്ടുള്ളത്. ദാക്ഷായണിയമ്മയുടെ ഏഴു മക്കളിൽ ആറു പേരും ഭവന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഭൂമി പരിമിതി മറികടക്കാനായാണ് ഭവന സമുച്ചയം എന്ന ആശയം മുന്നോട്ട് വരുന്നത്. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു 450 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ ആണ് ഓരോ കുടുംബത്തിനും നിർമ്മിച്ചത്. രണ്ട് മുറി, അടുക്കള, ഹാൾ, ബാത്റൂം എന്നിവ ഓരോ വീടിനുമുണ്ട്.

















