എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജാതി അധിക്ഷേപം എന്നീ വകുപ്പുകളി ലാണ് കേസ്. എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
കോട്ടയം: എംജി സര്‍വകാലശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. ബലാ ത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തു കയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് വനിതാ നേതാവിന്റെ പരാ തി. തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വി ളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി വിദ്യാര്‍ത്ഥിനി പൊലിസിന് മൊഴി നല്‍കി.
കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ജാതി അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കു ന്നത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ,അര്‍ഷോ,പ്രജി ത്ത്, വിദ്യാഭ്യാ സ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കെ.എം.അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്ന ത്. എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
എസ്എഫ്ഐ നേതാക്കളില്‍ നിന്ന് നേരിട്ടത് ലൈംഗികാതിക്രമമെന്ന് എഐഎസ്എഫ് പ്രവര്‍ത്തക മൊഴി നല്‍കി. ശരീരത്തില്‍ കടന്നുപിടിച്ച് നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ തായും പരാതിക്കാരി പറഞ്ഞു. എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണി നേരിട്ട ശേഷം മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്ന് പരാ തിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്എഫഐ നേതാക്കളില്‍ നിന്നുണ്ടായി. തനിക്കൊപ്പമുള്ള പെണ്‍കുട്ടികളും സംഭവത്തിന് ശേഷം തളര്‍ന്നിരിക്കുകയാണ്. ഇനിയൊരാളും എസ്എഫ്‌ഐക്കെതിരെ മത്സരിക്കരുത് എന്ന ദുഷ്ടലാക്കോടെയാണ് ഇത്രയും മോശമായി പെരുമാറുന്ന തെന്നും എന്തു വന്നാലും പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും പരാതിക്കാരി പറഞ്ഞു.
വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വിഷയത്തില്‍ മറുപടി പറയുകയും വേണ്ട ഇടപെടല്‍ നടത്തുകയും ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.