മുമ്പ് അപകടത്തില്‍പ്പെട്ടു മുങ്ങിയ മറ്റൊരു ബോട്ടില്‍ അടിവശം തട്ടിയാണ് അപകടമു ണ്ടായത്.ബോട്ടിലുണ്ടായിരുന്ന 48 മല്‍സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
കൊച്ചി :വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തില്‍പ്പെട്ട് മുങ്ങി. മുമ്പ് അപകടത്തില്‍പ്പെട്ടു മുങ്ങിയ മറ്റൊരു ബോട്ടില്‍ അടിവശം തട്ടിയാണ് അപകടമുണ്ടായത്.
ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ സെന്റ് ആന്റണി എന്ന ഇന്‍ ബോര്‍ഡ് വളളമാണ് കടലില്‍ മുങ്ങിയത്. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 48 മല്‍സ്യത്തൊഴിലാളികളെയും രക്ഷപ്പെടു ത്തി.
പുതുവൈപ്പിന് മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു അപകടം. അപകടം ഉണ്ടാ യ ഉടനെ തന്നെ മറ്റു വള്ളക്കാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ബോട്ടിലുണ്ടായി രുന്നവരെ ര ക്ഷപ്പെടുത്തിയതാണ് വന്‍ ദുരന്തം ഒഴിവായത്.