എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ്ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് ആണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം
കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ്ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് ആണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം.
സഹോദരനൊപ്പം ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാ ണ് വിവരം. ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരു ന്നു. ഇന്ന് രാവിലെ ഒമ്പതോടുകൂടിയാണ് അപകടം. ടെറസില്‍ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റി ലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്‌ളാറ്റിനു മുകളില്‍നിന്ന് വീണാണ് അപകടമുണ്ടാ യത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചാലക്കുടി സ്വദേശികളാണ്.അമ്മയും സഹോ ദരനും പെണ്‍കുട്ടിയുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. പിതാവ് സൗദിയിലാണ് ജോലി ചെയ്യുന്ന ത്.
പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഐറിന്റെ മരണത്തില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.