കുവൈത്ത് സിറ്റി: കുവൈത്തില്‍ 502 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 79,269 ആയും മരണസംഖ്യ 511 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഐസിയുവില്‍ 95 പേര്‍ ഉള്‍പ്പെടെ 7,494 രോഗികള്‍ ചികിത്സ തേടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം 622 രോഗികളെ കൂടി സുഖപ്പെടുത്തുന്നതായി മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ മൊത്തം രോഗമുക്തരായവരുടെ എണ്ണം 71,264 ആയി ഉയര്‍ന്നു. ഓഗസ്റ്റ് 30 വരെ രാജ്യവ്യാപകമായി ഗാര്‍ഹിക കര്‍ഫ്യൂ നീക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ വ്യാഴാഴ്ച വൈകുന്നേരം തീരുമാനിച്ചു.
تعلن #وزارة_الصحة عن تأكيد إصابة 502 حالة جديدة، وتسجيل 622 حالة شفاء، و 2 حالة وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 79,269 حالة pic.twitter.com/qh1Re1Fzpw
— وزارة الصحة (@KUWAIT_MOH) August 21, 2020
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ആഘോഷങ്ങള്‍, പാര്‍ട്ടികള്‍, വിവാഹങ്ങള്‍, ഒത്തുചേരലുകള്‍, വിരുന്നുകള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയുള്‍പ്പെടെ ചില പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിതമായി തുടരുമെന്നും കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരെക് അല്‍-മെസ്രെം പറഞ്ഞു.
ഓഗസ്റ്റ് 18 ന് കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള അഞ്ച് ഘട്ട പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് നീങ്ങി. ഈ ഘട്ടത്തില്‍, സലൂണുകള്‍, ജിമ്മുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ടെയ്ലര്‍മാര്‍, സ്പാകള്‍ എന്നിവ വീണ്ടും തുറക്കുകയും റെസ്റ്റോറന്റുകള്‍ കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യും.













