ഭീമന്‍ ഓലക്കൊടിയനെ മുനമ്പം ഹാര്‍ബറില്‍ ലേലത്തിനെത്തിച്ചപ്പോള്‍ കണ്ടുനിന്നവ ര്‍ ഞെട്ടി. 500 കി ലോഭാരം, 12 അടിയിലധികം നീളം, വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യ ത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍
കൊച്ചി : ഭീമന്‍ ഓലക്കൊടിയനെ മുനമ്പം ഹാര്‍ബറില്‍ ലേലത്തിനെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ ഞെട്ടി. 500 കിലോ ഭാരം, 12 അടിയിലധികം നീളം, വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യത്തെ കണ്ട് അമ്പരന്നിരി ക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. രണ്ട് ട്രോളികള്‍ ചേര്‍ത്ത് വെച്ച് അതില്‍ കിടത്തിയാണ് ബോട്ടില്‍ നിന്നും മീനിനെ ലേല ഹാളില്‍ എത്തിച്ചത്. നീണ്ട ചുണ്ട് കൂടാതെ തന്നെ എതാണ്ട് 12 അടിക്ക് മേല്‍ നീള മുണ്ടായിരുന്നു ഇതിന്.
ആഴക്കടല്‍ മത്സ്യബന്ധന ബോട്ടിനു ലഭിച്ച ഈ ഭീമന്‍ ഓലക്കൊടിയന് മത്സ്യമാര്‍ക്കറ്റുകളില്‍ കിലോക്ക് 250 രൂപ വരെ വിലവരും. രുചിയേറിയതും ഉറച്ചതുമാണ് ഇതിന്റെ മാംസം എന്നതാ ണ് ആളുകളെ ആകര്‍ഷിക്കുന്നത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് കൂറ്റന്‍ ഓലക്കൊടിയന്‍ വലയില്‍ വീണത്. മുനമ്പം ഹാര്‍ബറില്‍ ഇതിനെ ലേലത്തിന് വെച്ചപ്പോള്‍ ക ണ്ട് നിന്നവര്‍ ഞെട്ടി.
ഏറെ കാലത്തിന് ശേഷമാണ് ഇത്രയും വലിപ്പമുള്ള മീനിനെ ലഭിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളിക ള്‍ പറയുന്നത്. എതാണ്ട് 12 അടിക്ക് മേല്‍ നീളം വരുന്ന മത്സ്യത്തിന് ഉദ്ദേശം 500 കിലോ അടുത്ത് തൂക്കം വരും. പൊതുവേ വലിയ മീനാണ് ഓലക്കൊടിയന്‍. മിക്കവാറുമെല്ലാം ഹാര്‍ബറുകളില്‍ എത്താറുണ്ടെ ങ്കിലും ഇത്രയും വലിപ്പമുള്ളത് ഏറെ കാലത്തിന് ശേഷമാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.











