മസ്കറ്റ്: സുല്‍ത്താനേറ്റില്‍ മാര്‍ച്ച് 31 വരെ പൊതു മാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അര ലക്ഷത്തിലധികം പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തരത്തിലുള്ള നടപടികളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നത്.
ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ പൊതു മാപ്പ് അനുകൂല്യത്തിന്റെ ഭാഗമായി ഇതിനോടകം 57,748 പേര്‍ നാടുകളിലേക്ക് മടങ്ങുന്നതിനായി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ സലിം സെയ്ദ് അല്‍ ബാദി അറിയിച്ചു. ഇത്തരത്തില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 12,378 പേര്‍ ഇതിനോടകം നാടുകളിലേക്ക് മടങ്ങിയതായും ഇദ്ദേഹം അറിയിച്ചു.