പ്രാധന പ്രഖ്യാപനങ്ങള്‍
1.കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്താനുള്ള പദ്ധതികള്‍
2.ആരോഗ്യമേഖലയില്‍ കേരളത്തെ ലോകോത്തരമാക്കും
3.പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും.
4.മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും
5.ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍
6.പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും
7.റബറിന്റെ തറവില 250 രൂപയാക്കും
8.തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്
9.ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം
10.അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും.
തിരുവനന്തപുരം : എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമപ്രഖ്യാപനങ്ങളും സുസ്ഥിര വികസനവും അടങ്ങുന്നതാണ് പ്രകടന പത്രിക.രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍നടപ്പിലാക്കുന്നതിനാ യുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യഭാഗത്തുണ്ട്.
കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്താനുള്ള പദ്ധതികള്‍, ആരോഗ്യമേഖലയില്‍ കേരളത്തെ ലോകോത്തരമാക്കുക, ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പുതിയ സ്‌കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും.
പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയംപര്യാപ്തത നേടും. റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, പതിനായിരം കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന, ബദല്‍ നയങ്ങള്‍ പ്രത്യേകം ആവിഷ്‌കരിക്കും. മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും.
തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിര്‍ദ്ദേശത്തിന്റെയും അവസാനം ക്യുആര്‍ കോഡുണ്ട്. എളുപ്പത്തില്‍ അതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.