വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചാന വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോ ഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈ കീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം.
ഐസ്വാള്‍ : ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായി അറിയപ്പെടുന്ന മിസോറാമിലെ സിയോണ ചന അന്തരിച്ചു.76 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചാന വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈ കീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം. ചാനയുടെ മരണ വിവരം മിസോറം മുഖ്യമന്ത്രി സോരമതംഗ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിലൂടെ മിസോറാമും സിയോണ യുടെ ഗ്രാമവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
38 ഭാര്യമാരും 89 മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. മിസോറാമിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. സഞ്ചാരികള്‍ ചാനയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമാണ് സാധാരണയായി മടങ്ങാറ്.
ബക്തോംഗ് ത്വലാങ്‌നുവാമിലെ ഗ്രാമത്തിലാണ് ചാനയും കുടുംബവും താമസിച്ചിരുന്നത്. 1945 ലാണ് ചാന ജനിച്ചത്. 17ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. നൂറ് മുറികളുള്ള നാല് നിലകളുള്ള വീട്ടിലാണ് ചാന കുടുംബ സമേതം താമസിച്ചിരുന്നത്.