English हिंदी

Blog

VD SATHISHAN

ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും ലോക്ക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപരും : സംസ്ഥാനത്ത് 38 ദിവസങ്ങളായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തി ലാണെന്നും ലോക്ക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാ വ് വി.ഡി. സതീശന്‍. ഈ രീതിയില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്ക ണമെ ന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Also read:  പൊട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള വീട്: താക്കോല്‍ദാനം ഞായറഴ്ച

38 ദിവസമായി ലോക്ഡൗണാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നടഷ്ടപ്പെട്ടു. ആളുകള്‍ പ്രതിസന്ധി യിലാണ്. എല്ലായിടത്തു നിന്നും പരാതികള്‍ വരികയാണ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ തെരഞ്ഞെടു പ്പിന് മുന്‍പായിരുന്നതിനാല്‍ ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നു. മൊറട്ടോറി യം പ്രഖ്യാപിക്കുകയും നികുതി ഇളവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ല. കഴി ഞ്ഞ 38 ദിവസങ്ങളായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും വി.ഡി. സതീ ശന്‍ പറഞ്ഞു.

Also read:  മാധ്യമ- വിനോദ മേഖല 2030 ഓടെ 100 ബില്ല്യണ്‍ വളര്‍ച്ചയിലെത്തും: കെ മാധവന്‍

അതേസമയം കോവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ടെസ്റ്റ്പോസിറ്റി വിറ്റി കുറക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടം ഒഴിവാ ക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരാനാണ് സാധ്യത.

Also read:  സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല ; വ്രതം ചൊവ്വാഴ്ച മുതല്‍