തെലുങ്കാന: 1987 മുതൽ മുഹമ്മദ് നൂറുദ്ദീൻ എന്ന തെലുങ്കാന സ്വദേശിയായ 51 കാരൻ പത്താം തരം പരീക്ഷ എഴുതുകയായിരുന്നു. 33 വർഷങ്ങൾക്കു ശേഷം ഇത്തവണ അദ്ദേഹം പത്താംതരം പാസായി. ഓരോ തവണ പരീക്ഷ എഴുതുമ്പോഴും തോൽക്കും. കൂടുതൽ ആവേശത്തോടെ കൂടിയാണ് തൊട്ടടുത്ത തവണ എഴുതിയിരുന്നത്. പരീക്ഷ ജയിക്കുക എന്നുള്ള ഒറ്റ ലക്ഷ്യത്തിലാണ് 33 തവണയും പരീക്ഷയെഴുതിയത്. എന്തായാലും ഇത്തവണ കോവിഡ് രക്ഷകനായി എത്തി.
ഇംഗ്ലീഷ് ആണ് ആണ് മുഹമ്മദ് നൂറുദ്ദീന് ഏറ്റവും ബുദ്ധിമുട്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിയ ഇളവിന്റെ ബലത്തിൽ നൂറുദ്ദീൻ അങ്ങനെ പത്താംതരം പാസായി.



















