അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാന ഘട്ടത്തിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെ ത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നത്
കാബൂള്‍: ഓഗസ്റ്റ് 31ന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അമേ രിക്കന്‍ സൈന്യത്തിന് താലിബാന്റെ മുന്നറിയിപ്പ്. സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കു ന്നത് വൈകിപ്പിക്കരുതെന്നും താലിബാന്‍ നിര്‍ദേശിച്ചു. തങ്ങളുടെ പൗരന്മാരെ ഒഴിപ്പി ക്കുന്നതിന് ഓഗസ്റ്റ് 31 വരെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭീഷണിയുമായി താലിബാന്‍ രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാനഘട്ടത്തിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നത്. ‘യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ ഞങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കും’ താലി ബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞ തായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൗരന്മാര്‍ക്ക് പുറമെ സുരക്ഷ ഉദ്യോഗസ്ഥരേയും, എംബസി ജീവനക്കാരേയും തിരികെ എത്തി ക്കാന്‍ മൂന്ന് യുദ്ധ വിമാനങ്ങളാണ് ജപ്പാന്‍ അഫ്ഗാനിലേക്ക് അയച്ചിരിക്കുന്നത്. സഖ്യസേന പിന്‍ വാങ്ങാനുള്ള തീയതി അടുക്കുന്നതോടെ വിമാനത്താവളത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെടു ന്നത്.
അതേസമയം, അഫ്ഗാന്‍ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പില്‍ ഇന്ന് അമ്പത് താലിബാ ന്‍കാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നു. അന്ദറാബ് മേഖലയില്‍ ജില്ലാ മേധാവി ഉ ള്‍പ്പെടെ അമ്പത് താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പ്രതിരോധ സേന വധിച്ചെന്നാണ് റിപ്പോര്‍ട്ട്.
താലിബാന്റെ ബനു ജില്ലാ തലവനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതിരോധ സേനയിലെ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ആറുപേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച താലിബാന്‍ വിരുദ്ധ പോരാളികള്‍ പിടിച്ചെടുത്ത മൂന്ന് വടക്കന്‍ ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബനു, ദേസലേ, പുല്‍-ഇ-ഹെസര്‍ ജില്ലകളാണ് താലിബാന് എതിരായ സായുധ പോരാട്ടത്തിലൂടെ വിമതര്‍ പിടിച്ചെടുത്തത്. എന്നാല്‍ തിങ്കളാഴ്ചയോ ടെ ഈ ജില്ലകളിലേക്ക് താലിബാന്‍ ഇരച്ചുകയറുകയായിരുന്നു.