Web Desk
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരമുളളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ബാരമുളളയില്‍ സുരക്ഷാസേനയുടെ പട്രോളിങ്ങിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഏറ്റുമുട്ടലില്‍ 3 ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു.
രാവിലെ 7.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ചെക്ക്പോസ്റ്റില്‍ പട്രോളിംങ്ങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സെെന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് കാറിലെത്തിയ ആളാണ് ആക്രമണത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ സെെന്യം രക്ഷപ്പെടുത്തി.