ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.78 ലക്ഷമായി. ഇതുവരെ 23,174 പേരാണ് മരിച്ചത്. 5.53 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 3.01 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. ഇതില്‍ ഡല്‍ഹിയില്‍ മുന്‍പത്തെക്കാള്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്.
മഹാരാഷ്ട്രയില്‍ 7,827 പേര്‍ക്കുകൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം (2.54 ലക്ഷം) കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73 പേര്‍ മരിച്ചതോടെ ആകെ മരണം 10,289 ആയി. 3,340 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40 ലക്ഷമായി. 55.15 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. വൈറസ് ബാധിതര്‍ ഏറ്റവുമധികമുള്ള മുംബൈയില്‍ ഇന്ന് 1,263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92,720 ആയി. 44 പേര്‍കൂടി ഇന്ന് മരിച്ചതോടെ മുംബൈയിലെ ആകെമരണം 5,285 ആയി.
28,701 new COVID19 cases & 500 deaths reported in India in the last 24 hours. Total positive cases stand at 8,78,254 including 3,01,609 active cases, 5,53,471
cured/discharged/migrated and 23,174 deaths: Ministry of Health pic.twitter.com/wEBpsyXnSs— ANI (@ANI) July 13, 2020
ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇന്നലെ 1,573 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 മരണവും. ഇതോടെ ആകെ കേസുകളുടെ എണ്ണം 1.12 ലക്ഷമായി. ആകെ മരണസഖ്യ 3,371. തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1.38 ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 68 പേര്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങള്‍ 1,966 ആയി ഉയര്‍ന്നു. ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതര്‍. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 1,168 എണ്ണം ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ ആകെ രോഗികള്‍ 77,338 ആയി. കര്‍ണാടകയില്‍ 2,627 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 38,843 ആയി ഉയര്‍ന്നു. ഇതുവരെ 684 പേരാണ് ഇവിടെ മരിച്ചത്.
ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 3,952 പേരാണ് മരിച്ചത്. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5.71 ലക്ഷം പേര്‍ മരിച്ചു. 75.75 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 48.81 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ 380, ബ്രസീലില്‍ 659, മെക്‌സിക്കോയില്‍ 539, ഇറാനില്‍ 194, കൊളംബിയയില്‍ 188, പെറുവില്‍ 188, റഷ്യയില്‍ 130, സൗത്ത് ആഫ്രിക്കയില്‍ 108 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് മരണങ്ങള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള അമേരിക്കയില്‍ ഇന്നലെ 58,205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 34.13 ലക്ഷമായി. 1.37 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 15.17 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇന്നലെ 25,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 18.66 ലക്ഷമായി. 72,151 പേരാണ് ഇതുവരെ മരിച്ചത്. 12.13 ലക്ഷം ആളുകള്‍ രോഗമുക്തി നേടി.റഷ്യയില്‍ 7.27 ലക്ഷം, പെറുവില്‍ 3.26 ലക്ഷം, ചിലിയില്‍ 3.15 ലക്ഷം, സ്‌പെയിനില്‍ മൂന്ന് ലക്ഷം, മെക്‌സിക്കോയില്‍ 2.95 ലക്ഷം, യുകെയില്‍ 2.89 ലക്ഷം, സൗത്ത് ആഫ്രിക്കയില്‍ 2.76 ലക്ഷം, ഇറാനില്‍ 2.57 ലക്ഷം, പാകിസ്ഥാനില്‍ 2.48 ലക്ഷം എന്നിങ്ങനെയാണ് ആകെ രോഗബാധിതരുടെ എണ്ണം.











