മസ്‌കത്ത്: ഒമാനില്‍ 212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82743 ആയി. 149 പേര്‍ക്ക് കൂടി രോഗം ഭേദമായി. 77427 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറ് പേര്‍ കൂടി മരണപ്പെട്ടു. 557 പേരാണ് ഇതുവരെ മരണപ്പെട്ടത്. 49 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 425 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 153 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
#Statement No. 164
August 14, 2020 pic.twitter.com/yb0hC4G4pc— وزارة الصحة – سلطنة عُمان (@OmaniMOH) August 14, 2020
വടക്കന്‍ ബാത്തിനയിലാണ് പുതിയ രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. 79 പുതിയ രോഗികളില്‍ 49 പേരും സുഹാറിലാണ്. ഖാബൂറയില്‍ ഒമ്പത് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 55 പുതിയ രോഗികളാണ് ഉള്ളത്. മസ്‌കത്ത് വിലായത്തില്‍ 22, സീബില്‍ 20 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ അവസ്ഥ. ദാഖിലിയ,തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ 27 പേര്‍ക്ക് വീതവും ദോഫാറില്‍ 12 പേര്‍ക്കും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.