
പുതിയ ചരിത്രമെഴുതി ഇന്ത്യൻ വിദേശകാര്യമന്ത്രി സൗദിയിൽനിന്ന് മടങ്ങി.!
റിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഇത്തവണത്തെ സൗദി സന്ദർശനം പുതിയ ചരിത്രപിറവിയുടേതായിരുന്നു. തന്ത്രപരമായ സംഭാഷണങ്ങൾക്കായുള്ള ആദ്യത്തെ ഇന്ത്യ-ജി.സി.സി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാനും സംയുക്ത കർമപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണക്കുമായാണ് അദ്ദേഹം ഞായറാഴ്ച റിയാദിലെത്തിയത്.