
ബുറെവി: പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും മുന്നൊരുക്കം നടത്തണമെന്ന് ആരോഗ്യവകുപ്പ്
എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്‌നേക്ക്‌വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്.