
മികവിന്റെ കേന്ദ്രങ്ങളായി മാറാന്‍ 90 സ്കൂൾ കെട്ടിടങ്ങൾ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്തു. 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടന്നു. വീഡിയോ കോൺഫറൻസിംഗ് വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കൂള്‍ കെട്ടിടങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്.
















